വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
Thursday, March 23, 2023 10:32 AM IST
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യനായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്നു മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഈ സുവിശേഷ അടയാളമാണ് പിതാവിനെ സഭയിലും സമൂഹത്തിലും വ്യത്യസ്തനാക്കിയത്. വിശ്വസ്തനും വിവേകിയുമായി അദ്ദേഹം തനിക്ക് ഏൽപ്പിക്കപ്പെട്ട ജനത്തെ നയിച്ചു.
സംഘർഷങ്ങളുടെയും വ്യത്യസ്തമായ ആശയതലങ്ങളുടെയും മധ്യേ മാർ പവ്വത്തിൽ ശബ്ദവും പ്രതീക്ഷയും മാർഗവുമായി. ദൈവം ഏല്പിച്ച വിളിയുടെ ആധികാരികതയിൽനിന്നാണ് അദ്ദേഹം നമുക്കു മാർഗദർശനം നൽകിയത്.
വിമർശനങ്ങൾക്കിടയിലും അക്ഷോഭ്യനും അചഞ്ചലനുമായി നിലകൊള്ളാൻ അദ്ദേഹത്തിനു സാധിച്ചതു ദൈവം ഏല്പിച്ച ശുശ്രൂഷയുടെ ഭാഗമായിനിന്നതു കൊണ്ടാണ്. ലാളിത്യത്തിന്റെ സുവിശേഷ മൂല്യം പഠിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നതെന്നു മാർ ക്ലീമിസ് ബാവ പറഞ്ഞു.