ജോസ് ആലുക്കാസ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ തൃശൂരിലും തിരുവനന്തപുരത്തും
Tuesday, August 31, 2021 11:05 AM IST
വിശ്വാസ്യത- പണംമുടക്കി വാങ്ങുന്നത് വീടോ സ്വര്‍ണമോ ആകട്ടെ, അതൊന്നുമാത്രമാണ് അടിസ്ഥാനം. അതുകൊണ്ടുതന്നെ ഇതിനു രണ്ടിനും ആവശ്യക്കാര്‍ പ്രിയപ്പെട്ട വ്യാപാരനാമങ്ങള്‍ തേടിപ്പോകും. സ്വര്‍ണവ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുന്‍നിര ബ്രാന്‍ഡില്‍നിന്നുതന്നെ സ്വപ്‌നഭവനം വാങ്ങാനുള്ള സൗകര്യം ലഭിച്ചാലോ? സ്വര്‍ണംപോലെതന്നെ വീടും ഒരു നിക്ഷേപമാണെന്നു മനസിലാക്കിക്കൊണ്ട് ആ സ്വപ്‌നവും പൂവണിയിക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടീസ്. സ്വര്‍ണവ്യാപാര മേഖലയിലെ മുന്‍നിരക്കാരായ ജോസ് ആലുക്കാസിന്റെ റിയല്‍ എസ്‌റ്റേറ്റ് സംരംഭം. ഓരോ പ്രോജക്ടിലും ഗുണമേന്മയ്ക്കും വിശ്വാസ്യതയ്ക്കും ആധുനിക സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി പത്തരമാറ്റ് തിളക്കത്തിലാണ് ജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടീസ് തലയുയര്‍ത്തിനില്‍ക്കുന്നത്.
പാരമ്പര്യത്തിന്റെ പിന്‍ബലം
എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മികവാര്‍ന്ന സാന്നിധ്യമുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പാണ് ജോസ് ആലുക്കാസ്. 1964ല്‍ എ.വി. ജോസ് സ്ഥാപിച്ച ഗ്രൂപ്പിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് മക്കളായ വര്‍ഗീസ് ആലുക്ക, പോള്‍. ജെ. ആലുക്ക, ജോണ്‍ ആലുക്ക എന്നിവരാണ്. സ്വര്‍ണവ്യാപാരത്തില്‍ എന്നും ഒരു പണത്തൂക്കം മുന്നില്‍നിന്ന മികവും വിശ്വാസ്യതയും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കു കൊണ്ടുവരാനാണ് ഗ്രൂപ്പ് ശ്രമിച്ചതും വിജയിച്ചതും. ഉപഭോക്താക്കളുമായുള്ള ബന്ധം അന്നും ഇന്നും ഒരേപോലെ നിലനിര്‍ത്തിയുള്ള മുന്നേറ്റം. വിദഗ്ധരായ ആര്‍ക്കിടെക്റ്റുകളും എന്‍ജിനീയര്‍മാരും പരിചയസമ്പന്നരായ ജീവനക്കാരും ജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടീസിന്റെ നിരയിലുണ്ട്.
കഴിഞ്ഞ പതിനാലു വര്‍ഷംകൊണ്ട് തൃശൂര്‍ നഗരത്തില്‍ മാത്രമായി മൂന്നു ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ആറു പ്രോജക്ടുകളാണ് ജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടീസ് പൂര്‍ത്തീകരിച്ചത്. സമയപരിധിക്കുള്ളില്‍ കൈമാറി ഉപഭോക്താക്കളെ സന്തുഷ്ടരാക്കാനും കഴിഞ്ഞു. ഇപ്പോള്‍ 11 നിലകളിലായുള്ള പുതിയ ലക്ഷ്വറി പ്രോജക്ട് തൃശൂരിലും, തിരുവനന്തപുരത്തെ ആദ്യത്തെ ലക്ഷ്വറി പ്രോജക്ടും പൂർത്തിയായിക്കഴിഞ്ഞു.
ജോസ് ആലുക്കാസ് ഡയമണ്ട് എന്‍ക്ലേവ്, നെല്ലിക്കുന്ന്, തൃശൂര്‍
തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിനു സമീപം പൂര്‍ത്തിയായ പദ്ധതിയാണ് ജോസ് ആലുക്കാസ് ഡയമണ്ട് എന്‍ക്ലേവ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ്‌സ്. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോറുകള്‍ സഹിതം പതിനൊന്നു നിലകളിലായി 80 അപ്പാര്‍ട്ടുമെന്റുകള്‍ താമസത്തിന് ഒരുങ്ങിക്കഴിഞ്ഞു. 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ യഥാക്രമം 1628, 1668, 1764, 1508 സ്‌ക്വയര്‍ ഫീറ്റില്‍ ലഭ്യമാണ്. 1202, 1178, 1160, 1140 സ്‌ക്വയര്‍ ഫീറ്റില്‍ 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരുക്കിയിരിക്കുന്നു.

നഗരത്തിനോടു ചേര്‍ന്ന് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് സ്ഥിതിചെയ്യുന്നു എന്നതാണ് ഈ പ്രോജക്ടിന്റെ സവിശേഷത. പാലക്കാട്-കൊച്ചി ദേശീയപാതയില്‍നിന്ന് 400 മീറ്റര്‍ മാത്രം അകലത്തിലാണ് ഈ ഭവനസമുച്ചയം.
മൂന്നു കിലോമീറ്റര്‍ അകലത്തില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, നിര്‍മലമാതാ സിബിഎസ്ഇ സ്‌കൂള്‍ എന്നിവയുണ്ട്. റെയില്‍വേ, ബസ് സ്‌റ്റേഷനുകളിലേക്ക് നാലര കി.മീ മാത്രമാണ് ദൂരം. ഒന്നര കിലോമീറ്റര്‍ അകലത്തില്‍ ഹൈലൈറ്റ് മാള്‍ പൂര്‍ത്തിയായിവരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് 40 മിനിറ്റ് യാത്ര മതിയാകും. 500 മീറ്ററിനുള്ളില്‍ ആരാധനാലയങ്ങള്‍, മൂന്നു കിലോമീറ്ററനികത്ത് സ്‌കൂളുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയവും ഉണ്ട്.
ഇവിടെ വളരെ കുറച്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമേ വില്പനയ്ക്കായി ബാക്കിയുള്ളൂ. അപ്രൂവ്ഡ് പ്രോജക്ട് ഫിനാന്‍ഷ്യല്‍ ഫെസിലിറ്റിയില്‍ ഉള്‍പ്പെട്ടതിനാല്‍ എല്ലാ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും എളുപ്പത്തില്‍ ലോണുകള്‍ ലഭിക്കും. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലിമിറ്റഡ് പിരീയഡ് സ്‌പെഷല്‍ ഓഫറും നല്‍കുന്നു.
ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9387500500, 9388213127 എന്നീ നമ്പറുകളില്‍ വിളിക്കാം.
ജോസ് ആലുക്കാസ് ഗോള്‍ഡന്‍ ആര്‍ക് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ്‌സ്, തിരുവനന്തപുരം

തലസ്ഥാനത്തെ ആനയറയിലുള്ള പ്രശസ്തമായ കിംസ് ആശുപത്രിക്കു സമീപത്തായാണ് ഈ പ്രോജക്ട് പൂര്‍ത്തിയായിട്ടുള്ളത്. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോറുകള്‍ കൂടാതെ ഒമ്പതു നിലകളിലായി 52 ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. 1000 സ്‌ക്വയര്‍ ഫീറ്റിലാണ് 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍. 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ യഥാക്രമം 1630, 1500 സ്‌ക്വയര്‍ഫീറ്റില്‍ ലഭ്യമാണ്. ഇവിടെ ഏതാനും 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ ബാക്കിയുള്ളത്.
തലസ്ഥാന നഗരത്തെ കണ്ണായ സ്ഥലമാണ് ആനയറ. ഇവിടെ 55 സെന്റ് സ്ഥലത്താണ് ഈ പ്രോജക്ട് ഉയര്‍ന്നിട്ടുള്ളത്. എന്‍എച്ച് ബൈപ്പാസിലേക്ക് ഒരു കിലോമീറ്റര്‍, കിംസ് ആശുപത്രിയിലേക്ക് 300 മീറ്റര്‍, പൂര്‍ത്തിയാകുന്ന ലുലു മാളിലേക്ക് 2 കി.മീ എന്നിങ്ങനെയാണ് ദൂരം. രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനും, അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവനന്തപുരം വിമാനത്താവളവും എത്തും. കേന്ദ്രീയ വിദ്യാലയത്തിലേക്ക് 800 മീറ്റര്‍ മാത്രമാണ് അകലം. ഇന്‍ഫോസിസ്, യുഎസ്ടി ഗ്ലോബല്‍ ഐടി കാമ്പസുകള്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുണ്ട്.

ഈ പ്രോജക്ടിനും എളുപ്പത്തില്‍ വായ്പ, പരിമിതകാലത്തേക്കുള്ള പ്രത്യേക ഓഫര്‍ എന്നിവയുണ്ട്. അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാന്‍ 9387500500, 9388213127 എന്നീ നമ്പറുകളില്‍ ഉടന്‍ വിളിക്കാം.