x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ സം​വി​ധാ​നം ന​ട​പ്പാ​ക്കി; അ​മേ​രി​ക്ക​യി​ൽ 7,000 വി​മാ​ന സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്‌ക്
Published: November 14, 2026 05:56 AM IST | Updated: November 14, 2026 06:02 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഏ​ക​ദേ​ശം 7,000 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട്. ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ടേ​ക്ക് ഓ​ഫു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​ത്.

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ത​ക​രാ​റാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ സ്തം​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സെ​ക്ര​ട്ട​റി മാ​ർ​ക്ക്‌​വെ​യ്ൻ മ​ള്ളി​ൻ പ്ര​തി​ക​രി​ച്ചു. ത​ക​രാ​റി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ 22 റീ​ജ​ണ​ൽ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സെ​ന്‍റ​റു​ക​ളെ​യും ആ​ശ​യ​വി​നി​മ​യ ത​ക​രാ​ർ ബാ​ധി​ച്ച​താ​യി ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഷോ​ൺ ഡ​ഫി വി​ശ​ദ​മാ​ക്കി. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​മോ അ​ട്ടി​മ​റി​യോ ആ​ണെ​ന്ന് സൂ​ച​ന​ക​ളി​ല്ല.

ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ പു​തി​യ ആ​ർ​ട്ടി​ഫീ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​സ​ന്ധി. ത​ക​രാ​റു​മാ​യി ആ​ർ​ട്ടി​ഫീ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ത്തി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : flights crisis AI system Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up