ടെഹ്റാൻ: യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). തങ്ങളുടെ മിസൈൽ - ഡ്രോൺ ആക്രമണത്തിൽ കപ്പലിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നും ആക്രമണം ഭയന്ന് മേഖലയിൽനിന്ന് കപ്പൽ പിൻവാങ്ങിയെന്നും ഐആർജിസി അവകാശപ്പെട്ടു.
ഇറാന്റെ ആക്രമണം ഭയന്ന് എബ്രഹാം ലിങ്കൺ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാറ്റിയെന്നാണ് ഐആർജിസി പറയുന്നത്. എന്നാൽ അമേരിക്കൻ പ്രതിരോധ കേന്ദ്രമായ പെന്റഗൺ ഇവ തള്ളി. പടക്കപ്പൽ സുരക്ഷിതമാണെന്നും നിശ്ചയിച്ച ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അതിനിടെ യുദ്ധം അവസാനിപ്പിക്കാനായുള്ള നിർദേശങ്ങൾ മുന്നോട്ട് വച്ചന്ന റിപ്പോർട്ടുകളോടും ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാനായി അഞ്ചിന നിർദേശങ്ങളോ വെടിനിർത്തൽ പദ്ധതിയോ മുന്നോട്ട് വച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ നിലവിൽ അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും അബ്ബാസ് അരാഗ്ചി വിവരിച്ചു.
Tags : Iran Revolutionary Guard attacked US warship Pentagon denies