x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്‌ലാമബാദിൽ വീണ്ടും ചർച്ച; സ്ഥിരീകരിക്കാതെ ഇറാൻ


Published: April 15, 2026 12:34 AM IST | Updated: April 15, 2026 12:34 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​റാ​നും അ​മേ​രി​ക്ക​യും വീ​ണ്ടും ച​ർ​ച്ചാ​മേ​ശ​യി​ലേ​ക്ക്.

ര​ണ്ടാം​വ​ട്ട ച​ർ​ച്ച വൈ​കാ​തെ പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മ​ബാ​ദി​ൽ ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യി​ല്ല. ഇ​റാ​നും അ​മേ​രി​ക്ക​യ്ക്കും ഇ​ട​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​നു​മാ​യി ഇ​റേ​നി​യ​ൻ നേ​തൃ​ത്വം സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്നു​ണ്ടെ​ങ്കി​ലും അ​ടു​ത്ത ച​ർ​ച്ച​യ്ക്കു തീ​രു​മാ​ന​മാ​യി എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്നാ​ണ് ഇ​റേ​നി​യ​ൻ സ​ർ​ക്കാ​ർ മാ​ധ്യ​മ​മാ​യ ഇ​ർ​ന റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തി​നി​ടെ, ഇ​റാ​ൻ -യു​എ​സ് ച​ർ​ച്ച ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഇ​ന്ന​ലെ പ​റ​ഞ്ഞു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​ർ ഉ​ണ്ടാ​ക്കാ​നാ​യി ഇ​റാ​ൻ ബ​ന്ധ​പ്പെ​ടു​ന്ന​താ​യി അ​ദ്ദേ​ഹം നേ​ര​ത്തേ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ഇ​റാ​ന്‍റെ പ​ക്ക​ലു​ള്ള സ​ന്പു​ഷ്ട യു​റേ​നി​യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന​തി​ലും ഇ​റാ​ൻ അ​ണ്വാ​യു​ധം സ്വ​ന്ത​മാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി ഒ​രു സം​വി​ധാ​നം സ്ഥാ​പി​ക്ക​ണം എ​ന്ന​തി​ലും ട്രം​പ് ഉ​റ​ച്ച തീ​രു​മാ​നം എ​ടു​ത്ത​താ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും പ​റ​ഞ്ഞു. ഇ​സ്‌​ലാ​മ​ബാ​ദി​ലെ ആ​ദ്യ​ച​ർ​ച്ച​യി​ൽ അ​മേ​രി​ക്ക​യെ ന​യി​ച്ച​ത് ജെ.​ഡി. വാ​ൻ​സ് ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ആ​ദ്യ ഇ​റാ​ൻ-​അ​മേ​രി​ക്ക ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് അ​മേ​രി​ക്ക ഇ​റാ​ന് നാ​വി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലും ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി തു​ട​രു​ന്നു എ​ന്ന സൂ​ച​ന​യാ​ണ് വീ​ണ്ടും ച​ർ​ച്ച​യെ​ന്ന വാ​ർ​ത്ത​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഇ​ന്ന​ലെ കു​റ​യാ​നു​ള്ള കാ​ര​ണ​വും ഇ​താ​ണ്.

അ​മേ​രി​ക്ക​യു​ടെ നാ​വി​ക ഉ​പ​രോ​ധം ആ​ഗോ​ള ഊ​ർ​ജ​സു​ര​ക്ഷ​യെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കാ​ളി​യാ​കി​ല്ലെ​ന്ന് ബ്രി​ട്ട​നും ഫ്രാ​ൻ​സും അ​റി​യി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളും നി​ർ​ദേ​ശി​ച്ചു.

Tags : Talks resume Islamabad Iran not confirmed

Recent News

Corehub Up