x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരാക്രമണം: നവീദിനുമേൽ 15 കൊലക്കുറ്റങ്ങൾ


Published: December 18, 2025 12:24 AM IST | Updated: December 18, 2025 12:24 AM IST

സി​​​ഡ്നി: ​​​ബോ​​​ണ്ടി ബീ​​​ച്ച് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഭീ​​​ക​​​ര​​​ൻ ന​​​വീ​​​ദ് അ​​​ക്ര​​​മി​​​നെ​​​തി​​​രേ 59 കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി. ഇ​​​തി​​​ൽ 15 എ​​​ണ്ണം കൊ​​​ല​​​പാ​​​ത​​​ക​​ക്കു​​​റ്റ​​​ങ്ങ​​​ളാ​​​ണ്.

കൊ​​​ല​​​പാ​​​ത​​​ക​​ശ്ര​​​മ​​​ങ്ങ​​​ൾ, നി​​​രോ​​​ധി​​​ത ഭീ​​​ക​​​ര​​സം​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​ദ്ര​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

‍ഞാ​​​യ​​​റാ​​​ഴ്ച സി​​​ഡ്നി​​​യി​​​ലെ ബോ​​​ണ്ടി ബീ​​​ച്ചി​​​ൽ യ​​​ഹൂ​​​ദ സ​​​മു​​​ദാ​​​യ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ന​​​വീ​​​ദും പി​​​താ​​​വ് സാ​​​ജി​​​ദ് അ​​​ക്ര​​​വും സ​​​മീ​​​പ​​​ത്തെ പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് വെ​​​ടി​​​യുതിർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നാ​​​യ സാ​​​ജി​​​ദി​​​നെ പോ​​​ലീ​​​സ് വ​​​ധി​​​ച്ചു. വെ​​​ടി​​​യേ​​​റ്റു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ന​​​വീ​​​ദ് ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ൽ ഇ​​​യാ​​​ളെ ചോ​​​ദ്യം​​ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണു പോ​​​ലീ​​​സ്.

ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ടു​​​ള്ള ഭീ​​​ക​​​രാ​​​ക്ര​​​മാ​​​ണ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Tags : Terrorist attack: Naveed Bondi Beach Navid Akram

Recent News

Corehub Up