x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെപി ​കേ​ര​ള​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത സീ​റ്റു​ക​ളി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: May 3, 2026 06:03 PM IST | Updated: May 3, 2026 06:03 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ജെപി ​കേ​ര​ള​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രം​ഗ​ത്ത്. അ​പ്ര​തീ​ക്ഷി​ത സീ​റ്റു​ക​ളി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ഭി​പ്രാ​യം.

ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ചു. കേ​ര​ള​ത്തി​ലെ പ​കു​തി​യി​ലേ​റെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്ന​താ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ളി​ലെ​ല്ലാം ബിജെപി​ക്ക് സീ​റ്റു​ക​ള്‍ പ്ര​വ​ചി​ക്കു​ന്നു​ണ്ട്.

പാ​ര്‍​ട്ടി​ക്കാ​യി മാ​സ​ങ്ങ​ളാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത പ്ര​വ​ര്‍​ത്ത​ക​രും താ​ഴേ​ത്ത​ട്ടി​ല്‍ നി​ന്നു​ള്ള ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തുശ​രി​വ​യ്ക്കു​ന്നു. മാ​റ്റ​ത്തി​നാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ര്‍ ബി​ജെപി​ക്ക് പി​ന്തു​ണ ന​ല്‍​കി​യെ​ന്നു​റ​പ്പാ​ണ്. വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Tags : BJP victory unexpected seats Kerala Rajiv Chandrasekhar

Recent News

Corehub Up