പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ കേരള തീരത്തോടു ചേര്‍ന്ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രനിരപ്പില്‍നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു കാരണമാകുമെന്നു പ്രതീക്ഷിച്ചിരുന്ന തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തോടു ചേര്‍ന്ന് ദക്ഷിണ ഉള്‍നാടന്‍ കര്‍ണാടക വരെ 0.9 കിലോമീറ്റര്‍ ഉയരത്തില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ പാത്തി ഇന്നലെ വൈകുന്നേരത്തോടെ ദുര്‍ബലമായതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
Tags : Cyclonic circulation widespread rain Meteorological Centre Arabian Sea Yellow Alert Heavy rainfall Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash