x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എ' ​ഗ്രൂ​പ്പി​ന് മാ​ത്ര​മ​ല്ല, കോ​ണ്‍​ഗ്ര​സി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​തൃ​പ്തി: എം.​എം. ഹ​സ​ന്‍

വെബ് ഡെസ്ക്
Published: November 14, 2026 10:52 PM IST | Updated: November 14, 2026 10:52 PM IST

എം.​എം. ഹ​സ​ന്‍

തി​രു​വ​ന​ന്ത​പു​രം: ബോ​ര്‍​ഡ് കോ​ര്‍​പ്പ​റേ​ഷ​ന്‍ നി​യ​മ​നം വൈ​കു​ന്ന​തി​ല്‍ എ ​ഗ്രൂ​പ്പി​ന് മാ​ത്ര​മ​ല്ല, എ​ല്ലാ​വ​ര്‍​ക്കും അ​തൃ​പ്തി​യു​ണ്ടെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബോ​ര്‍​ഡ്-​കോ​ര്‍​പ്പ​റേ​ഷ​ന്‍ വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ ​ഗ്രൂ​പ്പി​ന് മാ​ത്രം അ​തൃ​പ്തി​യു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​തൃ​പ്തി​യു​ണ്ടെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

നി​യ​മ​ന​ങ്ങ​ളി​ല്‍ എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മു​ണ്ടാ​ക​ണം. മു​സ്‌​ലിം ലീ​ഗി​ന് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​കു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ല. മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​ണ് ലീ​ഗ്. അ​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ​ത് കി​ട്ട​ണം. സ​ര്‍​ക്കാ​രി​ലെ ഭി​ന്ന​ത​യെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യോ​ടും മ​ന്ത്രി​സ​ഭ​യി​ലു​ള്ള​വ​രോ​ടു​മാ​ണ് ചോ​ദി​ക്കേ​ണ്ട​തെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

Tags : Politics MMHassan Congress Dissatisfaction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up