x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ബീ​ച്ച് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ സു​രേ​ഷ് ഗോ​പി​ക്ക് എ​ങ്ങ​നെ ധൈ​ര്യം വ​ന്നു? ആ​ഞ്ഞ​ടി​ച്ച് ജി. ​സു​ധാ​ക​ര​ന്‍

വെബ് ഡെസ്ക്
Published: November 21, 2026 02:05 PM IST | Updated: November 21, 2026 02:05 PM IST

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജി. സുധാകരൻ എംഎൽഎ

ആ​ല​പ്പു​ഴ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജി. ​സു​ധാ​ക​ര​ന്‍ എം​എ​ല്‍​എ. ആ​ല​പ്പു​ഴ ബീ​ച്ച് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ങ്ങ​നെ സു​രേ​ഷ് ഗോ​പി​ക്ക് ധൈ​ര്യം വ​ന്നു​വെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ ചോ​ദ്യം.

ബീ​ച്ച് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. സ​ന്ദ​ര്‍​ശ​നം ത​ന്നെ അ​റി​യി​ച്ചി​ല്ല. മ​റ്റൊ​രു എം​എ​ല്‍​എ ആ​യ എ.​ഡി. തോ​മ​സി​നെ​യും അ​റി​യി​ച്ചി​ല്ല. ആ​ര്‍​ക്കും എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ​യെ​ന്നും സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു. കേ​ന്ദ്ര ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ അ​വ​ലോ​ക​ന​ത്തി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷ് ഗോ​പി ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​യ​ത്. ഇ​തി​ലാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി കേ​ര​ളോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. ഉ​ദ്ഘാ​ട​ക​നാ​യ ത​ന്‍റെ ഫോ​ട്ടോ ചെ​റു​താ​ക്കി വെ​ച്ചു​വെ​ന്നും കെ ​സി വേ​ണു​ഗോ​പാ​ലി​ന്‍റെ ഫോ​ട്ടോ​യ്ക്ക് വ​ലു​പ്പം കൂ​ടി​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​നം ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​യ്ക്കാ​ണ് പ്രാ​ധാ​ന്യം. ബാ​ന​റി​ൽ ഫോ​ട്ടോ വ​ച്ച് ആ​രും വ​ലു​താ​കേ​ണ്ട. സം​ഘാ​ട​ക​ർ വൃ​ത്തി​കേ​ട് കാ​ണി​ക്ക​രു​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

 

Tags : g sudhakaran against suresh gopi Alappuzha beach visit

Recent News

Corehub Up