കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ കേസില്‍ ഉടമകളായ ദമ്പതിമാർ അറസ്റ്റിലായി. ഇടുക്കി രാജാക്കാട് കാവുംപറമ്പില്‍ കിഷോര്‍കുമാര്‍ ഷാജി (35), ഭാര്യ അമ്പലപ്പുഴ കൈചൂണ്ടി പടിഞ്ഞാറേമാളികയില് രാജിമോള്‍ (42) എന്നിവരെയാണ് എളമക്കര പൊലിസ് അറസ്റ്റ് ചെയ്തത്.
അനാശാസ്യകേന്ദ്രത്തിലേക്ക് ഇടപാടുകാരെ എത്തിച്ചിരുന്ന മൂന്ന് ഏജന്റുമാരെ ബുധനാഴ്ച പിടികൂടിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കിഷോറാണു സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. ഇയാള്‍ക്ക് ആറ് ബാങ്ക് അക്കൗണ്ടുള്ളതായി കണ്ടെത്തി. ഏറെ വിവാദമായ കളമശേരി സ്പാ പീഡനക്കേസിലെ പ്രതി ശ്രീരാജുമായി ഇയാൾക്കു ബിസിനസ് ബന്ധമുണ്ടെന്നും എളമക്കര പൊലിസ് പറഞ്ഞു.
കിഷോര്‍ നേരത്തേ സ്പാ നടത്തിയിരുന്നു. എന്നാല്‍ ലഹരിക്കേസുമായി ബന്ധപ്പെട്ട് പൊലിസ് അതു പൂട്ടിച്ചു. ഇടപ്പള്ളി കേന്ദ്രീകരിച്ച് കിഷോര്‍ സമാനരീതിയില്‍ പെണ്‍വാണിഭവും ലഹരി ഇടപാടുകളും നടത്തുന്നതായി പൊലിസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്.
Tags : Immoral Activity Lodge Kochi Couple Arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash SexRacket