പി.വി. അൻവർ
കോഴിക്കോട്: കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തുനൽകി മുൻ എംഎൽഎ പി.വി. അൻവർ. താൻ ഉൾപ്പെടെ മൂന്നുപേരെ ഉൾപ്പെടുത്തണമെന്നാണ് പി.വി. അൻവർ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അസോസിയേറ്റ് അംഗം എന്ന നിലയിൽ അൻവറിനെ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ അധികാരമേറ്റ് ആറുമാസം കഴിഞ്ഞിട്ടും ബോർഡ്- കോർപറേഷൻ പദവികളിൽ ഇടതുപക്ഷക്കാർ തുടരുന്നത് മുന്നണിക്കുള്ളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ആർഎസ്പി ഉൾപ്പെടെയുള്ള പാർട്ടികൾ ഇതിൽ പരസ്യ വിമർശനവുമായി രംഗത്തുവന്നിരുന്നു. ചിലർക്ക് അമിത പ്രാധാന്യം നൽകുന്നതായും പരാതി ഉയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും വടക്കൻ കേരളത്തിലെ മുന്നേറ്റങ്ങളിൽ അൻവറിന്റെ പങ്ക് നിർണായകമായെന്നാണ് മുന്നണിയിലെ വിലയിരുത്തൽ.
Tags : PVAnvar VDSatheesan UDF Congress NewsUpdate Headlines