x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: ക​ലാ​കി​രീ​ടമണിഞ്ഞ് തൃ​ശൂ​ർ

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 8, 2026 02:21 AM IST | Updated: November 8, 2026 02:21 AM IST

സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ തൃ​ശൂ​ര്‍ ജി​ല്ല.

തി​രു​വ​ന​ന്ത​പു​രം: ക​ല​യു​ടെ ത്രി​ദി​ന വി​സ്മ​യ​ത്തി​നു തി​ര​ശീ​ല വീ​ണ​പ്പോ​ള്‍ ക​ലാ​കി​രീ​ടം തൃ​ശൂ​ര്‍ ജി​ല്ല​യ്ക്ക്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി മ​ണ​ക്കാ​ട് ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന 27-ാമ​ത് സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 642 പോ​യി​ന്‍റ് നേ​ടി​യാ​ണ് തൃ​ശൂ​ര്‍ ജി​ല്ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്.

ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന്, ഡോ.​ ശ​ശി ത​രൂ​ര്‍ എം​പി​യി​ല്‍നി​ന്നു സ്വ​ര്‍​ണ​ക്ക​പ്പ് സ്വീ​ക​രി​ച്ചു. 582 പോ​യി​ന്‍റ് നേ​ടി​യ മ​ല​പ്പു​റമാ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ ജി​ല്ല​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

കാ​ഴ്ച​പ​രി​മി​ത​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് 309 പോ​യി​ന്‍റ് നേ​ടി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല സ്വ​ന്ത​മാ​ക്കി. 236 പോ​യി​ന്‍റ് നേ​ടി​യ കോ​ട്ട​യം ആ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ ജി​ല്ല.

കാ​ഴ്ചപ​രി​മി​ത​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ 100 പോ​യിന്‍റ് നേ​ടി​യ കാ​ലി​ക്ക​ട്ട്് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഫോ​ര്‍ ദി ​ഹാ​ന്‍​ഡി​ക്യാ​പ്ഡ് കോ​ല​ത്ത​റ മി​ക​ച്ച സ്‌​കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 94 പോ​യി​ന്‍റുക​ള്‍ നേ​ടി​യ കോട്ടയം ഒ​ള​ശ ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ള്‍ ഫോ​ര്‍ ദ ​ബ്ലൈ​ന്‍​ഡ് ര​ണ്ടാ​മ​ത്തെ സ്‌​കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കേ​ഴ്‌​വി പ​രി​മി​ത​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ 364 പോ​യി​ന്‍റുക​ള്‍ നേ​ടി​യ തൃ​ശൂ​ര്‍ ജി​ല്ല ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 414 പോ​യി​ന്‍റ് നേ​ടി​യ മ​ല​പ്പു​റം ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.
കേ​ഴ്‌​വിപ​രി​മി​ത​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സെ​ന്‍റ് ക്ലെ​യ​ര്‍ ഓ​റ​ല്‍ സ്‌​കൂ​ള്‍ ഫോ​ര്‍ ദ ​ഡെ​ഫ് മാ​ണി​ക്ക​മം​ഗ​ലം ക​ര​സ്ഥ​മാ​ക്കി.

135 പോ​യി​ന്‍റാണ് ഈ ​സ്‌​കൂ​ള്‍ നേ​ടി​യ​ത്. 133 പോ​യി​ന്‍റോടെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ സ്‌​കൂ​ളാ​യി വ​യ​നാ​ട് സെ​ന്‍റ് റോ​സെ​ല്ല​സ് സ്‌​കൂ​ള്‍ ഫോ​ര്‍ സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags : Special School crown Arts Festival Thrissur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up