x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ 'സ​പ്ലൈ​കോ സോ​ക്ക​ർ ഇ​ല​വ​ൻ'; ഗോ​ളു​ക​ൾ​ക്ക​നു​സ​രി​ച്ച് വി​ല​ക്കി​ഴി​വ്


Published: June 10, 2026 10:06 PM IST | Updated: June 10, 2026 10:06 PM IST

കൊ​ച്ചി: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം വാ​നോ​ള​മു​യ​രു​ന്ന​തി​നി​ടെ, ആ​രാ​ധ​ക​ർ​ക്കാ​യി പു​ത്ത​ൻ ഓ​ഫ​റു​മാ​യി സ​പ്ലൈ​കോ. 'സ​പ്ലൈ​കോ സോ​ക്ക​ർ ഇ​ല​വ​ൻ' എ​ന്ന പേ​രി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ, ഫു​ട്ബോ​ൾ ടീ​മു​ക​ൾ നേ​ടു​ന്ന ഓ​രോ ഗോ​ളി​നും സ​പ്ലൈ​കോ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്കി​ഴി​വ് ല​ഭി​ക്കും. ജൂ​ൺ 15 മു​ത​ൽ ഈ ​ഓ​ഫ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ലോ​ക​ക​പ്പി​ലെ പ്ര​മു​ഖ 11 ടീ​മു​ക​ളെ സ​പ്ലൈ​കോ​യു​ടെ 11 വ്യ​ത്യ​സ്ത ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​രോ മ​ത്സ​ര​ത്തി​ലും ഒ​രു ടീം ​നേ​ടു​ന്ന ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യ ശ​ത​മാ​നം വി​ല​ക്കി​ഴി​വ്, ആ ​ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ബ​രി ഉ​ത്പ​ന്ന​ത്തി​ന് അ​ടു​ത്ത മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തു​വ​രെ ല​ഭ്യ​മാ​കും. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ബ്ര​സീ​ൽ മൂ​ന്ന് ഗോ​ൾ നേ​ടി​യാ​ൽ ശ​ബ​രി മ​ഞ്ഞ​ൾ​പ്പൊ​ടി​ക്ക് മൂ​ന്ന് ശ​ത​മാ​നം വി​ല​ക്കി​ഴി​വ് ല​ഭി​ക്കും. എ​ന്നാ​ൽ, പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ നേ​ടു​ന്ന ഗോ​ളു​ക​ളെ ഈ ​ഓ​ഫ​റി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ടീ​മു​ക​ളും അ​നു​ബ​ന്ധ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളും

ബ്ര​സീ​ൽ: ശ​ബ​രി മ​ഞ്ഞ​ൾ​പ്പൊ​ടി
അ​ർ​ജ​ന്‍റീ​ന: ശ​ബ​രി പാ​യ​സം മി​ക്സ്
ജ​ർ​മ​നി: ശ​ബ​രി അ​പ്പം​പൊ​ടി
നെ​ത​ർ​ല​ൻ​ഡ്സ്: ശ​ബ​രി സാ​മ്പാ​ർ​പ്പൊ​ടി
സ്പെ​യി​ൻ: ശ​ബ​രി പു​ട്ടു​പൊ​ടി
ബെ​ൽ​ജി​യം: ശ​ബ​രി സൂ​പ്പ​ർ ഫൈ​ൻ ഡ​സ്റ്റ് ടീ
​പോ​ർ​ച്ചു​ഗ​ൽ: ശ​ബ​രി മു​ള​കു​പൊ​ടി
ക്രൊ​യേ​ഷ്യ: ശ​ബ​രി വെ​ളി​ച്ചെ​ണ്ണ
ഇം​ഗ്ല​ണ്ട്: ശ​ബ​രി ഉ​പ്പ്
മൊ​റോ​ക്കോ: ശ​ബ​രി ഹോ​ട്ട​ൽ ബ്ലെ​ൻ​ഡ് ടീ
​ഫ്രാ​ൻ​സ്: ശ​ബ​രി ഗോ​ൾ​ഡ് ടീ

​ഈ ടീ​മു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് ലോ​ക​ക​പ്പ് കി​രീ​ടം ചൂ​ടി​യാ​ൽ, ആ ​ടീ​മു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ശ​ബ​രി ഉ​ത്പ​ന്ന​ത്തി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​ധി​ക വി​ല​ക്കു​റ​വും സ​പ്ലൈ​കോ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ടീ​മി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തോ​ടൊ​പ്പം സ​പ്ലൈ​കോ വ​ഴി ലാ​ഭ​ക​ര​മാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ഈ ​പ​ദ്ധ​തി അ​വ​സ​ര​മൊ​രു​ക്കു​ന്നു.

Tags : Supplyco Soccer Eleven World Cup Discounts Latest News

Recent News

Corehub Up