ചെറായി: കസാക്കിസ്ഥാനിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കരുമാലൂർ തട്ടാംപടി ചമ്പനി പറമ്പിൽ രവിയുടെ മകൻ ജിഷ്ണു ദേവ് (30) ആണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം നൽകിയ ശേഷം ബാങ്ക് ട്രാൻസ്ഫർ മുഖേന പലപ്പോഴായിട്ടാണ് ഇയാൾ പണം വാങ്ങിയിരിക്കുന്നത്.
പണവും ജോലിയും ഇല്ലാതെ വന്നപ്പോൾ മുനമ്പം പോലീസിൽ പരാതി ലഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ലഭിച്ച പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പള്ളിപ്പുറം ആക്കപ്പിള്ളി സ്റ്റീഫൻ എന്നയാളും ജിഷ്ണു ദേവിനെതിരെ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് പ്രതി അറസ്റ്റിലായത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags : Arrest Job Scam Latest News