ഇന്ധനവില ഉടൻ കുറയ്ക്കണം
Thursday, March 19, 2020 11:57 PM IST
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ വില കുറയ്ക്കാതെ നികുതി കൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 2014ൽ ക്രൂഡോയിൽ വില ബാരലിന് 105.29 ഡോളർ ഉണ്ടായിരുന്നപ്പോൾ ഇവിടെ പെട്രോൾ വില 71.29 രൂപയായിരുന്നു. ഇപ്പോൾ ക്രൂഡ് വില ബാരലിന് 31 ഡോളർ വരെയായി കുറഞ്ഞിട്ടും ഇന്ത്യയിൽ 72 രൂപയ്ക്കു മുകളിലാണ് പെട്രോൾ വിൽക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 45 രൂപയിൽ താഴെ ജനങ്ങൾക്ക് പെട്രോൾ നൽകാൻ കേന്ദ്ര സർക്കാർ തയാറാവണം.
എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ, സ്വകാര്യ കുത്തക മുതലാളിമാർക്കു വേണ്ടി നിലകൊള്ളുന്ന കേന്ദ്ര സർക്കാർ കോവിഡ് 19 ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന വേളയിലും വില കുറയ്ക്കാൻ തയ്യാറാവാതെ ജനങ്ങളെ നിഷ്കരുണം കൊള്ളയടിക്കുകയാണ്. ഈ അനീതി അവസാനിപ്പിച്ചേ മതിയാവൂ.
ജോമി ഡൊമിനിക് കൊച്ചുപറന്പിൽ, കാഞ്ഞിരപ്പള്ളി