കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനത്തെ ബുദ്ധിമുട്ടിക്കുന്നു
Thursday, July 2, 2020 12:20 AM IST
കോവിഡ് വ്യാപനത്താൽ മാസങ്ങളായി നട്ടംതിരിയുകയാണ് ജനങ്ങൾ. ആശങ്കയിലും ജാഗ്രതയിലും ജീവിതം മുന്നോട്ടു നീക്കാൻ ഓരോരുത്തരും പാടുപെടുന്നു.
ഈ വിഷമ ഘട്ടത്തിൽ കേന്ദ്ര സർക്കാർ ഇന്ധന വില നിത്യവും കൂട്ടുകയാണ്. ക്രൂഡ് ഓയിൽ വില കുറയുമ്പോൾ നികുതി കൂട്ടി സർക്കാർ ജനെത്തെ പിഴിയുന്നു.
അതുപോലെ, സംസ്ഥാന വൈദ്യുതി ബോർഡ് ഷോക്കടിപ്പിക്കുന്ന ബിൽ ഉപഭോക്താക്കൾക്ക് നൽകി അവരെ തളർത്തി. റീഡിംഗ് മുടങ്ങുമ്പോൾ സ്ളാബിൽ മാറ്റം വരുന്നു എന്നു പറഞ്ഞു ജനത്തെ കബളിപ്പിക്കുന്നു.
ഇങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടികൾ സർക്കാരുകൾ സ്വീകരിക്കുമ്പോൾ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള മനസ് പോലും നമുക്ക് നഷ്ടമാകുന്നു. നമ്മുടെ പ്രതികരണശേഷി ശക്തിപ്പെടുത്തണം. ഇന്ധന വിലയും വൈദ്യുതി നിരക്കും കൂട്ടി ജനങ്ങളെ വെള്ളം കുടിപ്പിക്കുന്ന നയത്തിൽ നിന്നു ഭരണകൂടങ്ങൾ പിന്തിരിയണം.
റെജി കാരിവേലിൽ, ചിറ്റടി