തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾക്കെതിരെ റിബലായി മത്സരിക്കുകയും റിബൽ സ്ഥാനാർഥികൾക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് ഭാരവാഹികളെ പാർട്ടിയിൽ നിന്നു പുറത്താക്കി ഡിസിസി കർശന നടപടികളിലേക്ക് കടന്നു.
നന്തൻകോട് വാർഡിൽ റിബൽ സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിക്കുന്ന ഡിസിസി അംഗം ജെ.ആർ. വിജയൻ, കിണവൂർ വാർഡിൽ സ്വാമിനാഥൻ, അജി, ചെട്ടിവിളാകം വാർഡിൽ ലൈല, മുട്ടട വാർഡിൽ ലാലൻ, വർക്കല മുനിസിപ്പാലിറ്റിയിൽ പി. ജയശങ്കർ, അരുണ്‍ സഞ്ജയ്, എസ്. ബാബു, സുദർശിനി, സുമയ്യ, വെട്ടൂർ പഞ്ചായത്തിൽ കെ. പ്രേമദാസ്, അരുണ്‍ ബാബു, എസ്. സുനിൽകുമാർ, വെങ്ങാനൂർ പഞ്ചായത്തിൽ ബി. മഞ്ജിലാസ്, തെങ്ങുവിള സുരേഷ്, ബി. വിക്രമൻ, ആർ. ബാലചന്ദ്രൻ, ബാലരാമപുരം പഞ്ചായത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, കോട്ടുകാൽ പഞ്ചായത്തിൽ പ്രവീണ്‍കുമാർ,
കല്ലിയൂർ പഞ്ചായത്തിൽ എസ്. സിന്ധു, പ്രമോദ്, അനിൽകുമാർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പളളിക്കൽ ഡിവിഷനിൽ മത്സരിക്കുന്ന നാസറുദ്ദീൻ, നാവായിക്കുളം പഞ്ചായത്തിൽ ആസിഫ് കടയിൽ, പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വി. ഷാജി.
അഴൂർ പഞ്ചായത്തിൽ ബീന മഹേശ്വരൻ, സന്തോഷ്, അർഷാദ് ഇക്ബാൽ, നിസാം, പള്ളിച്ചൽ പഞ്ചായത്തിൽ ശ്രീകല, പദ്മകുമാരി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഐഡ, സുരേന്ദ്രൻ, വിളപ്പിൽ പഞ്ചായത്തിൽ മോഹൻദാസ്, ലില്ലി മോഹനൻ, കരുംകുളം പഞ്ചായത്തിൽ ഡി. ഷൈലജ, രാജി ഫ്രാൻസിസ്, നിക്കോളാസ് മൊറായിസ്, സാബു പാന്പുകാല, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ മുൻ കൗണ്‍സിലർ നിർമല, പോത്തൻകോട് പഞ്ചായത്തിൽ കെ.പി. പുരുഷോത്തമൻ, ബേബി സുമം, താജുദ്ദീൻ, അജിത്, കഠിനംകുളം പഞ്ചായത്തിൽ സദാനന്ദൻ ബൈജു (കണ്ണൻ)തുടങ്ങിയവരെയാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്. പാർട്ടി നിർദേശം അനുസരിക്കാതെ മത്സരരംഗത്തു തുടരുന്നവർക്കും സഹായികളായി പ്രവർത്തിക്കുന്നവർക്കുമെതിരെ വരും ദിവസങ്ങളിലും കൂടുതൽ നടപടികളുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ വ്യക്തമാക്കി.