വി​ഴി​ഞ്ഞ​ത്ത് ക​ന​ത്ത ജാ​ഗ്ര​ത
Thursday, December 3, 2020 12:53 AM IST
വി​ഴി​ഞ്ഞം: ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞ​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു.​അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ 0471 2480100 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ക്കാം.​ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ഇ​രു​പ​തം​ഗ സം​ഘം പൊ​ഴി​യൂ​ർ മു​ത​ൽ കോ​വ​ളം വ​രെ​യു​ള്ള തീ​ര​ദേ​ശ​ത്തെ അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
ആ​വ​ശ്യ​മെ​ങ്കി​ൽ അ​ടി​യ​ന്തി​ര ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്തു​ക​ളാ​യി ക​ണ്ടെ​ത്തി​യ സ്കൂ​ളു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കാ​നും അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.
റ​വ​ന്യൂ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.​ശ്രീ​ല​ങ്ക​യും ക​ട​ന്ന് ത​മി​ഴ്നാ​ട്ടി​ൽ എ​ത്തു​ന്ന ബു​റേ​വി ക​ന്യാ​കു​മാ​രി വ​ഴി അ​തി​ർ​ത്തി മേ​ഖ​ല​യാ​യ തെ​ക്കെ​കൊ​ല്ലം​കോ​ട്, പൊ​ഴി​യൂ​ർ തീ​രം വ​ഴി​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ടി​ന് സ​മാ​ന്ത​ര​മാ​യി​ക്കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല ഉ​ൾ​പ്പെ​ടെ​നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ൽ പ​തി​നെ​ട്ടോ​ളം വി​ല്ലേ​ജു​ക​ളെ​യാ​ണ് കാ​റ്റ് ഏ​റെ ബാ​ധി​ക്കു​ന്ന​തെ​ന്ന് വി​ല​യി​രു​ത്ത​ൽ. തീ​ര​ദേ​ശ പോ​ലീ​സും ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളും ലൈ​ഫ് ബോ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി തീ​ര​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട് .പോ​ലീ​സും, റ​വ​ന്യൂ അ​ധി​കൃ​ത​രും ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും ബോ​ധ​വ​ത്ക​രി​ക്കാ​നും മ​റ്റു​മാ​യി രം​ഗ​ത്തു​ണ്ട്.

മീ​ൻ പി​ടി​ത്ത​ക്കാ​ർ ക​ട​ലി​ൽ ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ ഇ​ന്ന​ലെ സേ​നാ ബോ​ട്ടു​ക​ൾ ഉ​ൾ​ക്ക​ട​ൽ വ​രെ പ​ട്രോ​ളിം​ഗ് ന​ട​ത്തി.​ഇ​തി​നി​ടെ വൈ​കു​ന്നേ​രം ക​ട​ലി​ൽ പോ​കാ​ൻ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സ് ത​ട​ഞ്ഞു.

​വ​യ​ർ​ലെ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു​ക്കി​യ ക​ൺ​ട്രോ​ൾ റൂ​മി​ൽ സ​ജ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ കോ​വ​ളം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം അ​ട​ച്ചി​ല്ലെ​ങ്കി​ലും ആ​വ​ശ്യ​മെ​ങ്കി​ൽ സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ബീ​ച്ചി​ൽ വ​രു​ന്ന സ​ഞ്ചാ​രി​ക​ളെ ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യും.