കെ​എ​സ്ഇ​ബി ക​ണ്‍​ട്രോ​ള്‍ റൂം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, December 3, 2020 12:54 AM IST
തി​രു​വ​ന​ന്ത​പു​രം: ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​രം, ക​ഴ​ക്കൂ​ട്ടം, ആ​റ്റി​ങ്ങ​ല്‍ മേ​ഖ​ല​ക​ളി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് 0471 – 2441399, 9446008756 എ​ന്നീ ന​മ്പ​റു​ക​ളി​ലേ​യ്ക്ക് വി​ളി​ക്കാം. വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ അ​ത​ത് സെ​ക്ഷ​ന്‍ ഓ​ഫീ​സി​ല്‍ ഫോ​ണ്‍ മു​ഖേ​ന​യും വി​വ​രം അ​റി​യി​ക്കാം.
കോ​വി​ഡ് പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ നേ​രി​ട്ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ പോ​കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.