തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്: മു​ദാ​ക്ക​ൽ ഡി​വി​ഷ​നിൽ ക​രു​ത്ത​രു​ടെ പോ​രാ​ട്ടം
Thursday, December 3, 2020 12:56 AM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ദാ​ക്ക​ൽ ഡി​വി​ഷ​ൻ ഇ​ത്ത​വ​ണ ക​രു​ത്ത​രു​ടെ പോ​രാ​ട്ട വേ​ദി​യാ​യി മാ​റു​ന്നു. പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ഡി​വി​ഷ​നി​ൽ പോ​രാ​ട്ട​ത്തി​ന്‍റെ വീ​റും വാ​ശി​യും ഉ​യ​ർ​ന്നു. ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ ഇ​ട​തു​പ​ക്ഷ​വും കൈ​വി​ട്ട സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും വി​ജ​യ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ബി​ജെ​പി​യും രം​ഗ​ത്തു​ണ്ട്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ സ​ജീ​വ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി പൊ​തു​രം​ഗ​ത്ത് വ​ന്ന​യാ​ളാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ.

പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ 11 വ​ർ​ഷം തോ​ന്ന​യ്ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. സി​പി​എം വേ​ങ്ങോ​ട് എ​ൽ​സി അം​ഗം, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വും മം​ഗ​ല​പു​രം ഏ​രി​യാ ക​മ്മ​റ്റി അം​ഗ​വു​മാ​ണ്.2005 മു​ത​ൽ 2015 വ​രെ പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​വും 2015- 2020 ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

വി​ദ്യാ​ർ​ത്ഥി യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി​യ ആ​ളാ​ണ് പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​യാ​യ ബാ​ഹു​ൽ​ക്കൃ​ഷ്ണ. ചെ​മ്പ​ഴ​ന്തി എ​സ്.​എ​ൻ.​കോ​ള​ജി​ൽ 16 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കെ​എ​സ്‌യു യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. കെ​എ​സ്‌​യു യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് , ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ,വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് , യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്‌യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗ​മാ​യി​രു​ന്നു. നി​യ​മ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​യാ​യ ബാ​ഹു​ൽ​കൃ​ഷ്ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
സ്വ​യം സേ​വ​ക​നാ​യി പൊ​തു​രം​ഗ​ത്ത് എ​ത്തി​യ​യാ​ളാ​ണ് മു​ദാ​ക്ക​ൽ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി.​സ്ഥാ​നാ​ർ​ത്ഥി എ​സ്. ച​ന്ദ്ര​ചൂ​ഡ​ൻ. ക​ഴി​ഞ്ഞ 44 വ​ർ​ഷ​മാ​യി ആ​ർ​എ​സ്എ​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. ഡ​ൽ​ഹി കേ​ര​ള​ഹൗ​സ് മാ​നേ​ജ​രാ​യി സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ച​ന്ദ്ര​ചൂ​ഡ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് സം​ഘ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ഹി​ന്ദു ഐ​ക്യ​വേ​ദി തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. നി​യ​മം ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ള്ള ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് .

മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളും പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളും മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ കൈ​ലാ​ത്തു​കോ​ണം, പാ​ട്ടം, പൊ​യ്ക​യി​ൽ, ചെ​മ്പ​ക​മം​ഗ​ലം, പു​ന്നൈ​ക്കു​ന്നം, കു​ട​വൂ​ർ, മു​രി​ങ്ങ​മ​ൺ എ​ന്നീ വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മു​ദാ​ക്ക​ൽ ജി​ല്ലാ ഡി​വി​ഷ​ൻ. 2015 ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള 52,159 വോ​ട്ടു​ക​ളി​ൽ 40,474 വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. 16,906 വോ​ട്ടു​ക​ൾ നേ​ടി​യ സി.​പി.​എം സ്ഥാ​നാ​ർ​ഥി എ​സ്. രാ​ധാ​ദേ​വി​യാ​ണ് വി​ജ​യി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ പാ​ർ​വ​തി സ​ജി 14446 വോ​ട്ടും ബി​ജെ​പി​യി​ലെ എം.​എ​സ്. വി​ഷ്ണു​പ്രി​യ 7,579 വോ​ട്ടും നേ​ടി​.