മ​ല​യോ​ര​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം; 177 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു
Thursday, December 3, 2020 11:50 PM IST
വി​തു​ര: വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​യ്ക്കു​ള്ള 'ബു​റേ​വി ' ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പാ​ത പൊ​ന്മു​ടി​യി​ലൂ​ടെ​യാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. പൊ​ന്മു​ടി​യി​ലെ വി​വി​ധ ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 177 പേ​രെ ഇന്നലെ വൈ​കു​ന്നേ​ര​ത്തോ​ടെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ക​മ്പി​മേ​ട്, കു​ള​ച്ചി​ക്ക​ര എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ആ​ന​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ലേ മാ​റ്റി​യ​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. ബ്രൈ​മൂ​ർ, മ​ങ്ക​യം, ഇ​ടി​ഞ്ഞാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.
ഷീ​റ്റും ഓ​ടും മേ​ഞ്ഞ​തും പൂ​ർ​ണ സു​ര​ക്ഷി​ത​മ​ല്ലാ​ത മേ​ൽ​ക്കൂ​ര​യു​ള്ള​തു​മാ​യ വീ​ടു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​വ​രെ അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റും. ഇ​വി​ടേ​യ്ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചു. പ്ര​ദേ​ശ​ങ്ങ​ളി​ലാ​കെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​വി​ലു​ള്ള​ത്. വ​ന​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ​ക്കും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി.