വാ​യി​ൽ സ്റ്റീ​ൽ ചെ​യി​ൻ കു​ടു​ങ്ങി​യ നാ​യ​യ്ക്ക് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്
Saturday, December 5, 2020 12:12 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​യി​ൽ സ്റ്റീ​ൽ ചെ​യി​ൻ കു​ടു​ങ്ങി​യ വ​ള​ർ​ത്തു നാ​യ​യ്ക്ക് ര​ക്ഷ​ക​രാ​യി വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ്. പി​ര​പ്പ​ൻ​കോ​ട് മാ​ങ്കു​ഴി കു​മാ​ര ഭ​വ​ന​ത്തി​ൽ സ​ജി​കു​മാ​റി​ന്‍റെ ഒ​രു​വ​യ​സു​ള്ള പോ​മ​റേ​നി​യ​ൻ നാ​യു​ടെ വാ​യി​ലും ക​ഴു​ത്തി​ലു​മാ​ണ് സ്റ്റീ​ൽചെ​യി​ൻ കു​രു​ങ്ങി​യ​ത്. കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യു​ടെ പ​ല്ലി​ൽ അ​ബ​ദ്ധ​ത്തി​ൽ ചെ​യി​ൻ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ചെ​യി​ൽ ഊ​രി​മാ​റ്റാ​ൻ വീ​ട്ടു​കാ​ർ ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി ക​ഴു​ത്തി​ലെ ചെ​യി​ൻ മു​റി​ച്ചു മാ​റ്റി​യെ​ങ്കി​ലും നാ​യ പ്ര​തി​രോ​ധി​ച്ച് നി​ന്ന​തി​നാ​ൽ പ​ല്ലി​ൽ കു​രു​ങ്ങി​യ​ത് മു​റി​ച്ച് മാ​റ്റു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ത​ന്നെ നാ​യ​യെ വെ​ഞ്ഞാ​റ​മൂ​ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് മ​യ​ക്കി​യ ശേ​ഷ​മാ​ണ് ചെ​യി​ൻ മു​റി​ച്ചു​മാ​റ്റി​ത്. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ന​സീ​ർ ,രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.