പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട​രു​ത്
Saturday, December 5, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഓ​രോ വാ​ര്‍​ഡി​ലും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ട​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ. അ​ധി​ക​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ഒ​രു പ്ര​ചാ​ര​ണ വാ​ഹ​നം മാ​ത്ര​മേ പാ​ടു​ള്ളൂ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഇ​തു മൂ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ലും വ​രെ​യാ​കാം. മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാം. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നാ​ലു വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാം.

വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷ​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം. അ​നു​വ​ദ​നീ​യ​മാ​യ ശ​ബ്ദ പ​രി​ധി ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. രാ​ത്രി ഒ​മ്പ​തി​നും രാ​വി​ലെ ആ​റി​നും ഇ​ട​യി​ല്‍ വാ​ഹ​ന​ത്തി​ല്‍ ഉ​ച്ച​ഭാ​ഷ​ണി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.