മ​ല​യോ​ര​ത്ത് ജാ​ഗ്ര​ത തു​ട​രു​ന്നു
Saturday, December 5, 2020 12:18 AM IST
വി​തു​ര: ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി അ​ക​ന്നെ​ങ്കി​ലും മ​ല​യോ​ര​ത്ത് ജാ​ഗ്ര​ത തു​ട​രു​ന്നു. പൊ​ന്മു​ടി​യി​ൽ നി​ന്നും മാ​റ്റി​പ്പാ​ർ​പ്പി​ച്ച​വ​രെ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഡി ​കെ മു​ര​ളി എം​എ​ൽ​എ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. വി​തു​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​ന​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

177 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. റ​വ​ന്യു അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്. ശു​ചി​മു​റി ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​രു​ടെ സേ​വ​ന​വു മു​ണ്ട്. പൊ​ന്മു​ടി​യി​ൽ നി​ല​വി​ൽ മ​ഴ​യോ കാ​റ്റോ ഉ​ണ്ടാ​യി​ട്ടി​ല്ല. മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ൽ ശ​നി​യാ​ഴ്ച ഇ​വ​രെ മ​ട​ക്കി​യ​യ​ക്കും. ബ്രൈ​മൂ​ർ, മ​ങ്ക​യം, ഇ​ടി​ഞ്ഞാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യും സ്ഥി​തി​ക്ക് മാ​റ്റ​മി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് നി​ല​വി​ൽ നി​രോ​ധ​ന​മു​ണ്ട്.