അ​യ​ൽ​വാ​സി​ക​ൾപോലും അ​റി​യു​ന്ന​ത് പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ
Saturday, December 5, 2020 12:18 AM IST
കാ​ട്ടാ​ക്ക​ട: സ്വ​ത​വേ മി​ത​ഭാ​ഷി, പ​ക്ഷേ ക​ണി​ശ​ക്കാ​ര​നും. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഗോ​പാ​ല​ൻ ക​ഠി​നാ​ധ്വാ​നി കൂ​ടി​യാ​ണ്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു കൊ​ല​പാ​ത​കം ന​ട​ത്താ​നു​ള്ള ധൈ​ര്യം ഗോ​പാ​ല​ന് ഉ​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ക​രു​തി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ​ത​ന്നെ കൊലപാതക വാർത്ത നാ​ട്ടു​കാ​രെ ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ് . കു​റ്റി​ച്ച​ൽ എ​രു​മ​ക്കു​ഴി അ​ജി​ത് ഭ​വ​നി​ൽ എ​ൽ. ഗോ​പാ​ല​ൻ ഭാ​ര്യ പ​ത്മാ​ക്ഷി (52)യെ ​പ​ട്ടാ​പ്പ​ക​ൽ ക​ഴു​ത്തി​ന് വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

ബു​റേ​വി കൊ​ടു​ങ്കാ​റ്റി​ന്‍റെ ഭീ​തി​യി​ൽ എ​രു​മ​ക്കു​ഴി എ​ന്ന മ​ല​യോ​ര​ഗ്രാ​മം ക​ഴി​യ​വെ​യാ​ണ് പെ​രു​മ​ഴ പെ​യ്ത​ത്. അ​യ​ൽ​ക്കാ​രെ​ല്ലാം വീ​ടി​ന​ക​ത്ത് ക​ഴി​യു​മ്പോ​ഴാ​ണ് ഗോ​പാ​ല​ൻ ഈ ​കൊ​ല ചെ​യ്ത​ത്. മ​ക​ൻ അ​ജി​ത് ഉ​ച്ച​യ്ക്ക് 1.30ഓ​ടെ ഒ​രാ​വ​ശ്യ​ത്തി​ന് പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പ​ത്മാ​ക്ഷി​യെ ക​ഴു​ത്തി​ന് വെ​ട്ടി​യി​ട്ട​ത്. മൂ​ന്ന് വെ​ട്ടു​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഒ​രു സം​ശ​യ​വും തോ​ന്നി​ക്കാ​ത്ത രീ​തി​യി​ൽ ഗോ​പാ​ല​ൻ കാ​ട്ടാ​ക്ക​ട സി​ഐ ഓ​ഫീ​സി​ൽ കീ​ഴ​ട​ങ്ങി വി​വ​രം പ​റ​ഞ്ഞു. പോ​ലീ​സ് എ​ത്തു​മ്പോ​ഴാ​ണ് അ​യ​ൽ​ക്കാ​ർ പോ​ലും കൊ​ല​പാ​ത​ക​വി​വ​രം അ​റി​യു​ന്ന​ത്.

ഈ കുടുംബത്തെക്കുറിച്ച് നാ​ട്ടു​കാ​ർ​ക്ക് ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്. ആ​രോ​ടും അ​ധി​കം സം​സാ​രി​ക്കാ​റി​ല്ലാ​ത്ത ഗോ​പാ​ല​ൻ നാ​ട്ടി​ൽ പ്ര​ശ്‌​ന​ക്കാ​ര​നേ അ​ല്ല. കൊ​ല്ല​പ്പെ​ട്ട പ​ത്മാ​ക്ഷി​യെയാ​ക​ട്ടെ എ​പ്പോ​ഴും സ​ന്തോ​ഷ​വ​തി​യാ​യി മാ​ത്ര​മേ ക​ണ്ടി​രു​ന്നു​ള്ളൂ​വെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കു പോ​കു​മ്പോ​ൾ വളരെ മാന്യമായ പെ​രു​മാ​റ്റമെ ഉണ്ടായിട്ടുള്ളൂവെന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഗോ​പാ​ല​ൻ സം​ശ​യ​രോ​ഗി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത് മൊ​ഴി​യി​ൽ സ​മ്മ​തി​ച്ചി​ട്ടു​മു​ണ്ട്. ഇ​തു കാ​ര​ണം ഇ​വ​ർ ത​മ്മി​ൽ മാ​ന​സി​ക​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ക​രു​തി​കൂ​ട്ടി ത​ന്നെ ഈ ​കൊ​ല ന​ട​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​ർ സ്ഥ​ല​ത്തെ​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി. പോ​സ്റ്റ്മാ​ർ​ട്ടത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജിലേക്ക് കൊ​ണ്ടു​പോ​യി.