ലോ​റി​യു​ടെ ട​യ​റി​ന​ടി​യി​ൽ​പ്പെ​ട്ട കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന്‍റെ കാ​ൽ മു​റി​ച്ചു​മാ​റ്റി
Saturday, December 5, 2020 11:31 PM IST
നേ​മം : പ്രാ​വ​ച്ച​ന്പ​ലം കോ​ണ്‍​വ​ന്‍റ് റോ​ഡി​ൽ ലോ​റി​യു​ടെ ട​യ​റി​ന​ടി​യി​ൽ​പ്പെ​ട്ട കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന്‍റെ കാ​ൽ മു​റി​ച്ചു​മാ​റ്റി. പ്രാ​വ​ച്ച​ന്പ​ല​ത്ത് ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ന​ന്പാ​ന്തി​വി​ള നീ​തു​ഭ​വ​നി​ൽ രാ​ജു (57) ന്‍റെ വ​ല​തു​കാ​ലാ​ണ് മു​റി​ച്ച​ത്. പ്രാ​വ​ച്ച​ന്പ​ലം കോ​ണ്‍​വ​ന്‍റ് റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മ​രം ക​യ​റ്റി​വ​ന്ന പ​ന്ത്ര​ണ്ട് ട​യ​റു​ക​ളു​ള്ള ലാ​റി പ്രാ​വ​ച്ച​ന്പ​ലം ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ് ഇ​ട റോ​ഡി​ൽ ക​യ​റു​ന്ന​ത് ക​ണ്ട് രാ​ജു മ​ണ്‍​ത്തി​ട്ട​യി​ൽ ഒ​തു​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ലോ​റി അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ മ​ണ്ണി​ടി​ഞ്ഞ് രാ​ജു​വി​ന്‍റെ കാ​ൽ ലോ​റി​യു​ടെ ട​യ​റി​ന​ടി​യ​യി​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നാ​ട്ടു​കാ​രും പോ​ലീ​സും രാ​ജു​വി​നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.