വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലി​രി​ക്കെ യുവാവ് മ​രി​ച്ചു
Friday, January 15, 2021 2:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് മ​രി​ച്ചു. വാ​മ​ന​പു​രം ആ​റാം​താ​നം പൂ​പ്പു​റം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ ശ​ശി​ധ​ര​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​ന്‍ എ​സ്.​എ​ന്‍. ബി​നു (40)ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്‍​പ് രാ​ത്രി ഒ​ന്‍​പ​തി​ന് എം.​സി. റോ​ഡി​ല്‍ വെ​ഞ്ഞാ​റ​മൂ​ടി​നു സ​മീ​പം വ​യ്യേ​റ്റ് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ബി​നു സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ റോ​ഡ​രി​കി​ല്‍ വ​ച്ച ശേ​ഷം മ​റു​ഭാ​ഗ​ത്തു​ള്ള ക​ട​യി​ലേ​ക്ക് പോ​കാ​ന്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വെ​മ്പാ​യം ഭാ​ഗ​ത്തു നി​ന്നും വ​ന്ന ജീ​പ്പി​ടി​ച്ചു.​അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്കി. ദീ​പ, ദി​പി. എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.