ന​വ​വ​ധു​വി​നെ ഭ​ർ​തൃ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി
Saturday, January 16, 2021 2:03 AM IST
വ​ർ​ക്ക​ല: വ​ർ​ക്ക​ല മു​ത്താ​ന​ത്ത് ന​വ​വ​ധു​വി​നെ ഭ​ർ​തൃവീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ർ​ക്ക​ല മു​ത്താ​നം ഗു​രു​മു​ക്ക് സു​നി​ത ഭ​വ​ന​ത്തി​ൽ ശ​ര​ത്തി​ന്‍റെ ഭാ​ര്യ ആ​തി​ര(24) യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.45ന് ​വീ​ട്ടി​ലെ കു​ളി​മു​റി​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഒ​ന്ന​ര മാ​സം മു​ൻ​പാ​യി​രു​ന്നു ആ​തി​ര​യു​ടെ വി​വാ​ഹം.

രാ​വി​ലെ എ​ട്ടി​ന് ആ​തി​ര​യു​ടെ ഭ​ർ​ത്താ​വ് ശ​ര​ത് അ​ച്ഛ​നു​മാ​യി കൊ​ല്ല​ത്ത് ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്നു. വെ​ന്നി​യോ​ടു താ​മ​സി​ക്കു​ന്ന ആ​തി​ര​യു​ടെ അ​മ്മ മ​ക​ളെ കാ​ണാ​ൻ എ​ത്തി​യെ​ങ്കി​ലും വീ​ട്ടി​ൽ ആ​രെ​യും ക​ണ്ടി​ല്ല. ശ​ര​ത് എ​ത്തി​യ ശേ​ഷം വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ളി​മു​റി​യി​ൽ ര​ണ്ട് കൈ​ക​ളി​ലും മു​റി​വ് ഏ​ൽ​പ്പി​ച്ച നിലയിലും ക​ഴു​ത്ത് അ​റു​ത്ത നി​ല​യി​ലും ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക​ല്ല​മ്പ​ലം പോ​ലീ​സ് തു​ട​ർ ന​ട​പ​ടി ആ​രം​ഭി​ച്ചു.