അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, January 16, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ത​ല വി​ജ​യ​വീ​ഥി പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്സാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
വ​നി​ത​ക​ൾ, ഭി​ന്ന​ലിം​ഗ,ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ, കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം തൊ​ഴി​ൽ ന​ഷ്ട​മാ​യി മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ അു​വ​ദി​ക്കു​ന്ന​തി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കും. അ​പേ​ക്ഷാ​ഫോ​റ​വും വി​വ​ര​ങ്ങ​ളും ww w. rutronixonline.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ, 25 ന​കം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്സ് ,പ​ത്മ​ശ്രീ ഇ​ല​ങ്കം ഗാ​ർ​ഡ​ൻ​സ് വെ​ള്ള​യ​ന്പ​ലം തി​രു​വ​ന​ന്ത​പു​രം 10 എ​ന്ന​വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം . ഫോ​ണ്‍: 9567097833, 8848966758, 9446208822.