മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ
Saturday, January 16, 2021 11:41 PM IST
വി​തു​ര: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. പ​റ​ണ്ടോ​ട് നി​ര​പ്പി​ൽ വീ​ട്ടി​ൽ നി​സാ​മും പ​റ​ണ്ടോ​ട് ഒ​ന്നാം​പാ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ​റ​ണ്ടോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യു​ടെ ഭാ​ര്യ​യാ​യ യു​വ​തി പ​തി​നൊ​ന്നും പ​തി​മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണെ​ന്നും ഭ​ർ​ത്താ​വ് അ​ടു​ത്ത​മാ​സം നാ​ട്ടി​ൽ വ​രാ​നി​രി​ക്കെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഉ​മേ​ഷി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ആ​ര്യ​നാ​ട് സി​ഐ എ​ൻ. ആ.​ർ ജോ​സ്, എ​സ്ഐ ഡി. ​സ​ജീ​വ്, എ​സ്ഐ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, എ​എ​സ്ഐ എ​സ്. ബി​ജു, എ​സ്‌​സി​പി​ഒ​മാ​രാ​യ ബി.​എ​സ്. സ​ജി​ത്ത്, വി.​ജി. പ്ര​മി​ത, സി​പി​ഒ​മാ​രാ​യ വി​നു, അ​രു​ൺ, സ​ജി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.