ഹ​രി​ത ഓ​ഡി​റ്റ്: രാ​ജ് ഭ​വ​നും, പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നും നൂ​റി​ൽ നൂ​റു​മാ​ർ​ക്ക്
Monday, January 18, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത ഓ​ഡി​റ്റി​ല്‍ രാ​ജ് ഭ​വ​നും, സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നും സ​മ്പൂ​ര്‍​ണ ഹ​രി​ത പ​ദ​വി. പ്ര​കൃ​തി സൗ​ന്ദ​ര്യം പൂ​ര്‍​ണ​മാ​യി നി​ല​നി​റു​ത്തി കൊ​ണ്ടു​ള്ള ഗ്രീ​ന്‍​പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് രാ​ജ്ഭ​വ​നി​ല്‍ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്.പൂ​ന്തോ​ട്ട​ത്തോ​ടൊ​പ്പം ഔ​ഷ​ധ ചെ​ടി​ക​ളു​ടെ പൂ​ന്തോ​ട്ടം, പ​ച്ച​ക്ക​റി തോ​ട്ടം, വാ​ഴ​കൃ​ഷി തു​ട​ങ്ങി​യ​വ ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കി. ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് റിം​ഗ്/​പൈ​പ്പ് ക​മ്പോ​സ്റ്റ് സം​വി​ധാ​ന​വും ഒ​രു​ക്കി. പോ​ലി​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സ് പൂ​ര്‍​ണ ഗ്രീ​ന്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ഓ​ഫീ​സാ​യി ഹ​രി​ത ഓ​ഡി​റ്റി​ല്‍ ക​ണ്ടെ​ത്തി. ഡി​സ്പോ​സി​ബി​ള്‍,നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെഉ​പ​യോ​ഗം നി​രോ​ധി​ച്ചു​കൊ​ണ്ടും എ​ല്ലാ ജീ​വ​ന​ക്കാ​രും ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ല്‍ കൊ​ണ്ടു വ​ന്നും, ഓ​ഫീ​സ് ഉ​പ​യോ​ഗ​ത്തി​ന് അ​ത്ത​രം പാ​ത്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യു​മാ​ണ് ഹ​രി​ത ഓ​ഡി​റ്റു​ക​ളി​ല്‍ പൂ​ര്‍​ണ​മാ​ര്‍​ക്ക് നേ​ടി​യ​ത്. ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് പ്ര​ത്യേ​ക ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചും ജൈ​വ പ​ച്ച​ക്ക​റി തോ​ട്ടം, പൂ​ന്തോ​ട്ടം എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി.​ ഗ്രീന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഹ​രി​ത ഓ​ഡി​റ്റി​നാ​യി navakerala tvpm @gmail.com എ​ന്ന മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക് സ​ന്ദേ​ശം അ​യ​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി.​ഹു​മ​യൂ​ണ്‍ അ​റി​യി​ച്ചു.