അ​ന​ന്തു ഗി​രീ​ഷ് വ​ധം: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം
Thursday, January 21, 2021 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ന്തു ഗി​രീ​ഷി​നെ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ന​ട​ത്തി റി​പ്പോ​ർ​ട്ട് പ​ത്തു മാ​സം ക​ഴി​ഞ്ഞി​ട്ടും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.​ഫോ​ർ​ട്ട് അ​സി.​ക​മ്മീ​ഷ​ണ​ർ ആ​ർ.​പ്ര​താ​പ​നാ​ണ് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ.​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​ഡ്ജി കെ.​ബാ​ബു​വി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.​കൊ​ല​പാ​ത​കം ന​ട​ന്ന 70 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം കോ​ട​ത​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ഇ​തേ തു​ട​ർ​ന്ന് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും കു​റ്റ​പ​ത്ര​ത്തി​ൽ പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കാ​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ആ​വ​ശ്യ പ്ര​കാ​രം 2020 ഫെ​ബ്രു​വ​രി എ​ട്ടി​ന് തു​ട​ര​ന്വേ​ഷ​ത്തി​ന് ഉ​ത്ത​ര​വ് ന​ൽ​കി. കൊ​ഞ്ചി​റ​വി​ള ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ പ്ര​ധാ​ന പ്ര​തി​യു​ടെ സ​ഹോ​ദ​ര​നെ അ​ന​ന്തു​വി​ന്‍റെ സം​ഘം മ​ർ​ദി​ച്ച​ത്തി​ലു​ള്ള വി​രോ​ധ​മാ​ണ്കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.