തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡിലെ തൊഴിലാളികള്‍ക്കുള്ള ഇടക്കാലാശ്വാസം നല്കുന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമറിയിക്കാന്‍ കമ്പനി മാനേജ്മെന്റിന് മന്ത്രിതല സമിതി നിര്‍ദേശം നല്കി. സെക്രട്ടേറിയറ്റ് അനക്സ് ഹാളില്‍ കമ്പനി മാനേജ്മെന്റ്, തൊഴിലാളി യൂണിയനുകള്‍ എന്നിവരുമായി മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ചര്‍ച്ചയില്‍ ലേബര്‍ കമ്മീഷണര്‍ പ്രണബ്ജ്യോതി നാഥ് , അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ കെ. ശ്രീലാല്‍,കെ.എം. സുനില്‍ എന്നിവരോടൊപ്പം ട്രേഡ്യൂണിയന്‍ പ്രതിനിധികളായ എസ്.എസ്.പോറ്റി ,ഡി. മോഹനന് ,രത്നകുമാര്‍ (സിഐടിയു) , അഡ്വ.എം.എ വാഹിദ് ,മണക്കാട് ചന്ദ്രന്‍കുട്ടി, വഞ്ചിയൂര്‍ രാധാകൃഷ്ണന്, ആര്.അജിത്കുമാര്‍ (ഐഎന്‍ടിയുസി) ,എസ്.രാധാകൃഷ്ണന് ,എസ്.ആര്. ബൈജു, കെ ജയകുമാര്‍ (ബിഎംഎസ് ) തുടങ്ങിയവരും കമ്പനി പ്രതിനിധികളായി ബി.ഭോജ്വാനി, എസ്.ശ്യാം,എസ്.മഹേഷ് എന്നിവരും പങ്കെടുത്തു.