വി​ക​സ​ന വേ​ഗം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം: മാർ ക്ലീമിസ് ബാ​വ
Saturday, January 23, 2021 12:01 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന വേ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്നു മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ ബാ​വ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യി വി​ജ​യി​ച്ച പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശ​ത്തി​ന് ന​ന്മ ചെ​യ്യു​ന്ന​തി​നു ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ആ​ളു​ക​ളാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കു സാ​ധി​ക്ക​ണം. ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഒ​രു ദേ​ശ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​ണ് തി​രു​വ​ന​ന്ത​പു​രം. ന​മ്മു​ടെ ന​ഗ​രം തു​ട​ങ്ങി​വ​യ്ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഗ്രാ​മ​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​ക​ണ​മെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി. ജോ​ണ്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.​പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ കോ​സ്മോ​സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ എ.​ആ​ർ. അ​ഭി​ജി​ത് കൗ​ണ്‍​സി​ല​ർ​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. നാ​ലാ​ഞ്ചി​റ കൗ​ണ്‍​സി​ല​ർ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, മെ​ഡി​ക്ക​ൽ കോ​ള​ജ് കൗ​ണ്‍​സി​ല​ർ ഡി.​ആ​ർ. അ​നി​ൽ, മു​ട്ട​ട കൗ​ണ്‍​സി​ല​ർ ടി.​പി. റി​നോ​യ്, കേ​ശ​വ​ദാ​സ​പു​രം കൗ​ണ്‍​സി​ല​ർ അം​ശു വാ​മ​ദേ​വ​ൻ, ഇ​ട​വ​ക്കോ​ട് കൗ​ണ്‍​സി​ല​ർ എ​ൽ.​എ​സ്. സാ​ജു, ച​ന്ത​വി​ള കൗ​ണ്‍​സി​ല​ർ എം. ​ബി​നു, ഞാ​ണ്ട ൂർ​ക്കോ​ണം കൗ​ണ്‍​സി​ല​ർ ആ​ശാ ബാ​ബു, ക​ണ്ണ​മ്മൂ​ല കൗ​ണ്‍​സി​ല​ർ എ​സ്.​എ​സ്. ശ​ര​ണ്യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.