ദേ​ശീ​യ ബാ​ലി​കാ ദി​നാ​ഘോ​ഷം ന​ട​ത്തി
Saturday, January 23, 2021 11:31 PM IST
വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം തു​റ​മു​ഖ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഴി​ഞ്ഞ​ത്ത്സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ബാ​ലി​കാ ദി​നാ​ഘോ​ഷം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​ൺ​കു​ട്ടി​ക​ൾ​ക്ക് തീ​ർ​ത്തും അ​നു​കൂ​ല​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം​ജീ​വി​ക്കു​ന്ന​തെ​ന്നും പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് വി​ജ​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും ഒ​രു ന​ല്ല മ​നു​ഷ്യ​നാ​യി തീ​രു​ക എ​ന്ന​താ​യി​രി​ക്ക​ണം ല​ക്ഷ്യ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. വി​ഴി​ഞ്ഞം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​മീ​റ അ​ധ്യ​ക്‌​ഷ​ത​വ​ഹി​ച്ചു. അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ റീ​ജ​ണ​ൽ മേ​ധാ​വി ഡോ. ​അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഭി​രാ​മി , ദേ​വി​ക , ശ്രേ​യ , സാ​നി​യ ,ജീ​വ കെ​ന്ന​ഡി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചൈ​ൽ​ഡ് ലൈ​ൻ കൗ​ൺ​സി​ല​ർ ന​വ്യാ ടെ​ന്നി​സ​ൻ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ച​ട​ങ്ങി​ൽ​വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച പെ​ൺ കു​ട്ടി​ക​ളെ ആ​ദ​രി​ച്ച​തി​നൊ​പ്പം അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ എ​ല്ലാ വ​ർ​ഷ​വും ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്പും വി​ത​ര​ണം ചെ​യ്തു.