തു​റ​ന്ന​ജ​യി​ലി​ൽ നി​ന്നും ചാ​ടി​പ്പോ​യ ത​ട​വു​കാ​രി​ൽ ഒ​രാ​ൾ പി​ടി​യി​ൽ
Saturday, January 23, 2021 11:31 PM IST
കാ​ട്ടാ​ക്ക​ട : നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന​ജ​യി​ലി​ൽ നി​ന്ന് ചാ​ടി​പ്പോ​യ ര​ണ്ട് ത​ട​വു​കാ​രി​ൽ ഒ​രാ​ളെ നെ​യ്യാ​ർ​ഡാം പോ​ലീ​സ് പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി കൊ​ല്ല​ങ്കോ​ട് പ​ന​വി​ള പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​നി​വാ​സ​നെ തി​രു​പ്പൂ​രി​ലെ തു​ണി​മി​ല്ലി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കൊ​പ്പം ര​ക്ഷ​പ്പെ​ട്ട കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് സ്വ​ദേ​ശി രാ​ജേ​ഷ്കു​മാ​റി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പാ​ല​ക്കാ​ട് മ​ല​മ്പു​ഴ മു​ണ്ടൂ​രി​ൽ ര​ണ്ടാം ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​കേ​സി​ൽ ജീ​വ​പ​ര​ന്ത്യം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​യാ​ളാ​ണ് ശ്രീ​നി​വാ​സ​ൻ.​ വ​ട്ട​പ്പാ​റ​യി​ലെ പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു ഓ​ട്ടോ ഡ്രൈ​വ​റാ​യ രാ​ജേ​ഷ്കു​മാ​ർ.