എ​ൽ​ഡി​എ​ഫ് ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ
Tuesday, February 23, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി വീ​ണ്ടും എ​ൽ​ഡി​എ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന തെ​ക്ക​ൻ​ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 3.30-ന് ​ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പാ​രി​പ്പ​ള്ളി​യി​ൽ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും.
വൈ​കു​ന്നേ​രം നാ​ലി​ന് വ​ർ​ക്ക​ല​യി​ലും അ​ഞ്ചി​ന് ചി​റ​യി​ൻ​കീ​ഴും ജാ​ഥ എ​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് കി​ളി​മാ​നൂ​രി​ൽ സ​മാ​പ​ന​യോ​ഗം ചേ​രും.26​ന് രാ​വി​ലെ 10ന് ​വെ​ള്ള​റ​ട, 11ന് ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും വൈ​കു​ന്നേ​രം നാ​ലി​ന് വി​ഴി​ഞ്ഞ​ത്തും സ്വീ​ക​ര​ണം ന​ൽ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​സ്എം​വി സ്കൂ​ളി​നു മു​ന്നി​ൽ നി​ന്ന് ജാ​ഥാം​ഗ​ങ്ങ​ളെ തു​റ​ന്ന ജീ​പ്പി​ൽ സ്വീ​ക​രി​ച്ച് കി​ഴ​ക്കേ​കോ​ട്ട​യി​ലേ​ക്ക് ആ​ന​യി​ക്കും. ചു​വ​പ്പ് വോ​ള​ണ്ടി​യ​ർ​മാ​ർ, വ​നി​താ പ്ര​വ​ർ​ത്ത​ക​ർ, മേ​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ നാ​യ​നാ​ർ പാ​ർ​ക്കി​ൽ എ​ത്തി​ച്ചേ​രും. സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജാ​ഥാ ക്യാ​പ്റ്റ​ൻ ബി​നോ​യ് വി​ശ്വം, ജാ​ഥാം​ഗ​ങ്ങ​ളാ​യ എം.​വി. ഗോ​വി​ന്ദ​ൻ, പി. ​വ​സ​ന്തം, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, വി.​സു​രേ​ന്ദ്ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വ​ട്ടി​യൂ​ർ​കാ​വ്, തി​രു​വ​ന​ന്ത​പു​രം, നേ​മം മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​മാ​പ​ന യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​യ​നാ​ർ പാ​ർ​ക്കും പു​ത്ത​രി​ക്ക​ണ്ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​ൻ സ​ജീ​ക​രി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം വീ​ക്ഷി​ക്കാ​ൻ എ​ൽ​ഇ​ഡി വാ​ൾ സൗ​ക​ര്യ​മൊ​രു​ക്കു മെന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി മു​ൻ എം​എ​ൽ​എ വി. ​ശി​വ​ൻ​കു​ട്ടി, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ ജി.​ആ​ർ. അ​നി​ൽ, എ​സ്.​ഫി​റോ​സ് ലാ​ൽ( ജ​ന​താ​ദ​ൾ- എ​സ്), സ​ഹാ​യ​ദാ​സ് നാ​ടാ​ർ( കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം), ​ന​ന്ദി​യോ​ട് സു​ഭാ​ഷ് ച​ന്ദ്ര​ൻ (എ​ൻ​സി​പി), പാ​ള​യം രാ​ജ​ൻ (കോ​ണ്‍​ഗ്ര​സ്- എ​സ്), ആ​ർ. സ​തീ​ഷ്കു​മാ​ർ ( കേ​ര​ള കോ​ണ്‍​ഗ്ര​സ് -സ്ക​റി​യ) എ​ൻ.​എം. നാ​യ​ർ( എ​ൽ​ജെ​ഡി), എം.​എം. മാ​ഹീ​ൻ (ഐ​എ​ൻ​എ​ൽ), എ​സ്.​വി. സു​രേ​ന്ദ്ര​ൻ​നാ​യ​ർ ( കേ​ര​ള കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.