പ​ര​സ്യം ഷൂ​ട്ട് ചെ​യ്യാ​നെ​ത്തി​യ സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം
Tuesday, February 23, 2021 11:38 PM IST
വി​ഴി​ഞ്ഞം: പ​ര​സ്യം ഷൂ​ട്ട് ചെ​യ്യാ​ൻ തീ​ര​ദേ​ശ​ത്ത് എ​ത്തി​യ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. കാ​മ​റ​മാ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം മ​ത്സ്യ മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. മൂ​ന്ന് പേ​ർ അ​ട​ങ്ങി​യ സം​ഘ​ത്തി​ലെ കാ​മ​റ​മാ​നാ​ണ് മ​ർ​ദ​മേ​റ്റ​ത്.
ഇ​യാ​ളു​ടെ വ​സ്ത്രം ഉ​ൾ​പ്പെ​ടെ വ​ലി​ച്ച് കീ​റി​യ അ​ക്ര​മി​ക​ൾ മൊ​ബൈ​ൽ ഫോ​ണും, കാ​മ​റ​യും പി​ടി​ച്ച് വാ​ങ്ങി.​ച​ന്ത​യി​ൽ നി​ന്നും മ​ത്സ്യം ചു​മ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റാ​ൻ കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ത്ര​മെ​ടു​ത്ത ശേ​ഷം തീ​ര​ത്തി​ന​ടു​ത്ത​താ​യി പ​രു​ന്തു​ക​ൾ വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന​ത് ചി​ത്രി​ക​രി​ക്കാ​ൻ വീ​ണ്ടും ച​ന്ത​യി​ലോ​ട്ട് ക​യ​റി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​മ​റാ​മാ​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ​ശ്ര​മി​ച്ചഡ്രൈ​വ​റെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ​യും സം​ഘം മ​ർ​ദി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ നേ​രം ഇ​വ​രെ തീ​ര​ത്തു ത​ട​ഞ്ഞ് വ​ച്ചു. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ഇ​വി​ടു​ത്തെ അ​ന​ധി​കൃ​ത മാ​ർ​ക്ക​റ്റി​നെ​തി​രെ സ്വ​കാ​ര്യ വ്യ​ക്തി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി പ​ഞ്ചാ​യ​ത്തി​നും, കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​നും ച​ന്ത അ​ട​ച്ച് പൂ​ട്ടാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ വി​ഷ്വ​ൽ​സ് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ പോ​ലും ഒ​രു സം​ഘം അ​നു​വ​ദി​ക്കാ​ത്ത​ത് .