ന​വ​ജാ​ത ശി​ശു മ​രി​ച്ചു: ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പ​ണം
Tuesday, February 23, 2021 11:38 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. ചി​കി​ത്സാ​പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. വെ​ൺ​പ​ക​ൽ ഹ​രി​താ ഭ​വ​നി​ൽ ഹ​രി​ത ഷെ​റി​ൻ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.
മാ​സ​ങ്ങ​ളാ​യി ഹ​രി​ത നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ക്രി​സ്റ്റി​യു​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും ചെ​ക്ക​പ്പു​ക​ളി​ൽ കു​ഞ്ഞി​ന് കു​ഴ​പ്പ​മു​ള്ള​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഡോ​ക്ട​റെ ക​ണ്ട​പ്പോ​ൾ കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്നും സു​ഖ​പ്ര​സ​വ​മാ​യി​രി​ക്കു​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ വെ​ളു​പ്പി​ന് പ്ര​സ​വ​ന വേ​ദ​ന​യെ തു​ട​ർ​ന്ന് ഹ​രി​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം ഭ​ർ​ത്താ​വ് ഷെ​റി​നും ഹ​രി​ത​യു​ടെ അ​ച്ഛ​ൻ സു​കു​വും ഡോ.​ക്രി​സ്റ്റി​യെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞി​രു​ന്നു. രാ​വി​ലെ അ​ഞ്ചി​ന് വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ എ​ത്തി​യ​ത് എ​ട്ടി​നാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ സി​സേ​റി​യ​നി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ന​വ​ജാ​ത ശി​ശു​വി​നെ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് നിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.