പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Tuesday, February 23, 2021 11:38 PM IST
പോരൂർക്കട: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി. വ​ലി​യ​തു​റ സെ​റീ​ന മ​ൻ​സി​ലി​ൽ ഹാ​ഷിം (46) നെ ​യാ​ണ് ഡി​സ്ട്രി​ക്ട് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സാ​ഫ്) ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​മ്പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 1996ൽ ​ഓ​വ​ർ ബ്രി​ഡ്ജി​ൽ വ​ച്ച് ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലാ​ണ് ഇ​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ച്ച​ത്. അ​ന്ന് ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം ന​ട​ത്തി​യ ക​വ​ര്‍​ച്ചാ ശ്ര​മ​ത്തി​നി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ബി​നു​ലാ​ലും പോ​ലീ​സ് ഫ്ലൈ​യിം​ഗ് സ​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ജ​യ​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് പൊ​തി​ക​ളും പി​ടി​ച്ചെ​ടു​ത്തു.