ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Tuesday, February 23, 2021 11:40 PM IST
വി​തു​ര :19,06,94,003 രൂ​പ വ​ര​വും 18,93,92,519 ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ശേ​ഖ​ര​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജെ.​ല​ളി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് 54,96,080 രൂ​പ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ന് 13,48,000 രൂ​പ​യും ക​ല, സാം​സ്കാ​രി​കം, യു​വ​ജ​ന ക്ഷേ​മം എ​ന്നി​വ​യ്ക്ക് 2,70,000 രൂ​പ​യും​ആ​രോ​ഗ്യം, കു​ടി​വെ​ള്ളം, ശു​ചി​ത്വം എ​ന്നി​വ​യ്ക്ക് 65,82,400 രൂ​പ​യും ബ​ജ​റ്റി​ൽ​നീ​ക്കി വ​ച്ചു. മ​ങ്ങാ​ട്ടു​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി, ചി​റ്റാ​ർ സം​ര​ക്ഷ​ണ പ​ദ്ധ​തി, മ​ങ്ങാ​ട്ടു​പാ​റ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി, കാ​ര​നാ​ട് കു​ളം ന​വീ​ക​രി​ച്ച് നീ​ന്ത​ൽ​പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്ത​ൽ, എ​സ്‌​സി കോ​ള​നി​ക​ളു​ടെ സ​മ്പൂ​ർ​ണ ന​വീ​ക​ര​ണം,പോ​ങ്ങോ​ട് ശ്മ​ശാ​നം ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ക, ഉ​ഴ​മ​ല​യ്ക്ക​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.