ഭാ​ര്യാ​പി​താ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മ​രു​മ​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, February 24, 2021 11:38 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഭാ​ര്യാ​പി​താ​വ് കാ​റി​ടി​ച്ച് മ​രി​ച്ച കേ​സി​ൽ മ​രു​മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ളി​മാ​നൂ​ർ മ​ട​ത്ത​റ തു​മ്പ​മ​ൺ തൊ​ടി എ.​എ​ൻ.​എ​സ്. മ​ൻ​സി​ലി​ൽ യ​ഹി​യ (75) മ​രി​ച്ച കേ​സി​ൽ മ​രു​മ​ക​ൻ അ​ബ്ദു​ൾ സ​ലാ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​പ​ക​ട സ​മ​യ​ത്ത് യ​ഹി​യാ​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മ​ക​ൻ അ​ഫ്സ​ലി​നും (14) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: അ​ബ്ദു​ൾ സ​ലാ​മും ഭാ​ര്യ​യും ത​മ്മി​ലു​ള്ള കേ​സ് കൊ​ട്ടാ​ര​ക്ക​ര കു​ടും​ബ​കോ​ട​തി​യി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്. കേ​സി​ലെ വി​ധി അ​നു​കൂ​ല​മാ​ക്കാ​ൻ അ​ബ്ദു​ൾ സ​ലാം ത​ന്‍റെ പേ​രി​ലു​ള്ള വ​സ്തു​ക്ക​ൾ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും പേ​രി​ൽ മാ​റ്റി​യി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​യാ​ളു​ടെ ഭാ​ര്യ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ നി​ന്നും സ്റ്റേ ​ഓ​ർ​ഡ​ർ വാ​ങ്ങി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ സ​ഹോ​ദ​രി സ​ഫി​യ​യു​ടെ വീ​ട്ടി​ലേ​ക്ക് യ​ഹി​യാ​യും അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മ​ക​നും കോ​ട​തി ജീ​വ​ന​ക്കാ​ര​നും പോ​യി​രു​ന്നു.
സം​ഘം പാ​റ​ക്ക​ട ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​മ്പോ​ൾ പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി ഇ​വ​രു​ടെ ഇ​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. യ​ഹി​യെ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടും പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഗോ​പ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കി​ളി​മാ​നൂ​ർ ഐ​എ​സ്എ​ച്ച്ഒ സ​നൂ​ജ്, എ​സ്ഐ മാ​രാ​യ ടി.​ജെ. ജ​യേ​ഷ്, അ​ബ്ദു​ൽ ഖാ​ദ​ർ, ഷാ​ജി, റാ​ഫി, സു​രേ​ഷ്, എ​എ​സ്ഐ ഷ​ജിം, സി​പി​ഒ സ​ജി​ത്ത്, മ​ണി​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് .