ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല; സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ വി​ന്യ​സി​ക്കും
Wednesday, February 24, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ ക്ഷേ​ത്ര പ​രി​സ​ര​ത്ത് വി​ന്യ​സി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നും മ​റ്റു ച​ട​ങ്ങു​ക​ള്‍​ക്കു​മാ​യി എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തും. അ​ന്ന​ദാ​നം ന​ട​ക്കു​ന്ന ഹാ​ളു​ക​ളി​ലും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്‍​പ് ഭ​ക്ത​ജ​ന​ങ്ങ​ളെ തെ​ര്‍​മ​ല്‍ സ്കാ​നി​ങ്ങി​ന് വി​ധേ​യ​രാ​ക്കും.
അ​ന്ന​ദാ​ന ഹാ​ളു​ക​ളി​ല്‍ 50 ശ​ത​മാ​നം ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ഭ​ക്ഷ​ണ​വി​ത​ര​ണം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ന്ന​ദാ​നം ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ പാ​ടി​ല്ല. പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട് സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​ത്യേ​ക യോ​ഗ​വും ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്നു.