ഭ​യം​കൂ​ടാ​തെ ന​ഗ​ര​ത്തി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കും: മേ​യ​ർ
Thursday, February 25, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​യം​കൂ​ടാ​തെ ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. ബ​ജ​റ്റ് അ​വ​ത​ര​ണ​ശേ​ഷം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ.

അ​ട​ച്ചി​ട​ൽ കാ​ലം ക​ഴി​ഞ്ഞ​തോ​ടെ തെ​രു​വു നാ​യ​ക്ക​ളു​ടെ ശ​ല്യം വീ​ണ്ടും ത​ല​പൊ​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ​ക​ൾ​ക്ക് ആ​ർ- എ​ബി​സി പ്രോ​ഗ്രാം ന​ട​ത്താ​ൻ ഒ​രു കോ​ടി 60 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വു​നാ​യ​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള സ്ഥ​ല​മെ​ടു​പ്പി​നാ​യി ശ്ര​മം തു​ട​ങ്ങും. വി​ള​പ്പി​ൽ​ശാ​ല ച​വ​ർ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി​യ​ശേ​ഷം വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ന​ഗ​ര​സ​ഭ വി​ജ​യം നേ​ടി. ന​ഗ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് പ്രാ​മു​ഖ്യം ന​ൽ​കും. ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ട്രോ​ൾ ന​ൽ​കാ​നാ​യി സ്വ​ന്ത​മാ​യി പെ​ട്രോ​ൾ പ​ന്പ് പെ​ട്രോ​ൾ ക​ന്പ​നി​യു​മാ​യി ആ​രം​ഭി​ക്കും. ഈ ​പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പെ​ട്രോ​ൾ വാ​ങ്ങാ​നാ​കും.

ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ പേ​രി​ലും സി. ​അ​ച്യു​ത​മേ​നോ​ന്‍റെ പേ​രി​ലും പാ​ർ​ക്കി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. നി​യ​മ​സ​ഭ​യ്ക്കു സ​മീ​പ​ത്തെ ഇ.​കെ നാ​യ​നാ​ർ പാ​ർ​ക്കി​ൽ ഇ.​കെ നാ​യ​നാ​രു​ടെ പ്ര​തി​മ സ്ഥാ​പി​ക്കും. ന​ഗ​ര​സ​ഭ ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ടീം ​തു​ട​ങ്ങും. മി​ക​ച്ച പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ന്പ്യൂ​ട്ട​ർ വി​ത​ര​ണ​ത്തി​നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ സ്കൂ​ൾ വ​ഴി​യാ​കും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.