മു​ന്‍ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ചു
Friday, February 26, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​നം നി​കു​തി പി​രി​വു​ക​ളി​ലും വ്യാ​ജ ഡി​ആ​ൻ​ഡ്ഒ ലൈ​സെ​ന്‍​സ്, പി​എ​ഫ്എ ലൈ​സെ​ന്‍​സ് എ​ന്നി​വ​യു​ടെ തു​ക വെ​ട്ടി​ച്ച മു​ന്‍ പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് ഹ​യ​ര്‍​ഗ്രേ​ഡ് പ്യു​ണി​നെ വി​ജി​ല​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ചു.
2003 വ​രെ പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് ഹ​യ​ര്‍​ഗ്രേ​ഡ് പ്യു​ണാ​യി​രു​ന്ന അ​ബ്ദു​ൾ ഹ​മീ​ദി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 3,65000 രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും ശി​ക്ഷ വി​ധി​ച്ച​ത്.​
പി​ഴ​അ​ട​ച്ചി​ല്ല​യെ​ങ്കി​ല്‍ ആ​റു മാ​സം ക​ഠി​ന ത​ട​വും കൂ​ടി അ​നു​ഭ​വി​ക്ക​ണം.​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​നം നി​കു​തി​ക​ള്‍ പി​രി​ച്ച് തു​ക​യു​ടെ കാ​ര്‍​ബ​ണ്‍ കോ​പ്പി ര​സീ​ത് ന​ല്‍​കി​യ ശേ​ഷം തു​ക​യു​ടെ ഒ​റി​ജി​ന​ല്‍ ര​സീ​തു​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി 1,05,340 രൂ​പ തി​രു​മ​റി ന​ട​ത്തി​യെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.​
പ്രോ​സി​ക്യു​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യു​ട്ട​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​സ്. ചെ​റു​ന്നി​യൂ​ര്‍ ഹാ​ജ​രാ​യി.