മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച സ​ര്‍​ക്കാ​രി​നെ ക​ട​ലി​ലെ​റി​യും: ഉ​മ്മ​ന്‍​ചാ​ണ്ടി
Saturday, February 27, 2021 11:23 PM IST
വി​ഴി​ഞ്ഞം: ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​ലൂ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച ഇ​ട​തു സ​ര്‍​ക്കാ​രി​നെ ക​ട​ലി​ന്‍റെ മ​ക്ക​ള്‍ ക​ട​ലി​ലെ​റി​യു​മെ​ന്ന് മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ വി​ഴി​ഞ്ഞ​ത്ത് ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റേ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന​ന​യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ഇ​ത് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ പ​ര​മാ​വ​ധി നോ​ക്കി​യി​ട്ടു പ​റ്റാ​തെ വ​ന്ന​പ്പോ​ഴാ​ണ് ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.​അ​വ​ശ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി​സ​ർ​ക്കാ​ർ തു​ട​രു​ന്ന​തെ​ന്ന് സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത ശ​ശി ത​രൂ​ര്‍ എം​പി പ​റ​ഞ്ഞു. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക്ക് വ​ഴി തു​റ​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ക​രാ​ര്‍ ന​ല്‍​കി​യ​തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ഫി​ഷ​റീ​സ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ രാ​ജി വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​മാ​ണ് എം.​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ വി​ഴി​ഞ്ഞം ക​ട​പ്പു​റ​ത്ത് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ല്‍ വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍,യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​കെ.​വേ​ണു​ഗോ​പാ​ൽ ,മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥ​ന പ്ര​സി​ഡ​ന്‍റ് ആ​സ്റ്റി​ൻ ഗോ​മ​സ്, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ മ​ത്സ്യ തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ള്‍ സ​ത്യാ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​മ​ര്‍​പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.