വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​തുച​ന്ത ശു​ചീ​ക​രി​ച്ചു
Monday, March 1, 2021 12:19 AM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​തു​ച​ന്ത വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഐ.​എം. പാ​ർ​വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ളും മ​ത്സ്യ​മാം​സ അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ടും പ​ട​ർ​പ്പു​ക​ൾ​ക്കും ഇ​ട​യി​ൽ കി​ട​ന്ന ച​പ്പു​ച​വ​റു​ക​ളും നീ​ക്കി ച​ന്ത ശു​ചീ​ക​രി​ച്ചു.കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തെ​ങ്കി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു. ശു​ചീ​ക​ര​ണ​ത്തി​ൽ ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ഖി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു.