ഭാ​ര്യ മ​രി​ച്ച​തി​നു പി​റ്റേ​ന്ന് ഭ​ർ​ത്താ​വ് മ​രി​ച്ചു
Monday, March 1, 2021 1:42 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ മ​രി​ച്ച​തി​നു പി​റ്റേ​ദി​വ​സം ഭ​ർ​ത്താ​വ് മ​രി​ച്ചു. കാ​ല​ടി സോ​മ​ൻ​ന​ഗ​ർ വി​ആ​ർ​ഡ​ബ്ല്യു​എ( ഒ​ന്ന്) സൂ​ര്യ​യി​ൽ ക​മ​ലം (64) ശ​നി​യാ​ഴ്ച്ച രാ​വി​ലെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ക​മ​ല​ത്തി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ന​ട​ത്തി. ഭാ​ര്യ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഏ​റെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് രം​ഗ​ൻ(75) ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ദി​വ​സ വ്യ​ത്യാ​സ​ത്തി​ൽ ഇ​രു​വ​രു​ടേ​യും മ​ര​ണം കു​ടും​ബ​ത്തെ ഏ​റെ ദു​ഃഖ​ത്തി​ലാ​ഴ്ത്തി. ഇ​രു​വ​രു​ടേ​യും സം​സ്കാ​രം തൈ​ക്കാ​ട് വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. മ​ക്ക​ൾ: ശി​വ​കു​മാ​ർ(​കെ​എ​സ്ഇ​ബി), ചി​ത്ര. മ​രു​മ​ക്ക​ൾ: തെ​രു​വി​യം ( ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്), സു​ന്ദ​രി.