മ​ണ്ണു​മാ​ന്തി​ യ​ന്ത്ര​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Monday, March 1, 2021 11:22 PM IST
കി​ളി​മാ​നൂ​ർ: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ർ​ത്തി​യി​ട്ട് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

ക​ൺ​സ്ട്ര​ക്ഷ​ൻ എ​ക്യു​പ്മെ​ന്‍റ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കി​ളി​മാ​നൂ​ർ മേ​ഖ​ല​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജെ​സി​ബി​ക​ൾ നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു.
ഡീ​സ​ൽ വി​ല വ​ർ​ധ​ന മൂ​ലം അ​നി​യ​ന്ത്രി​ത​മാ​യ പ്ര​വ​ർ​ത്ത​ന ചെ​ല​വ് മൂ​ലം വ്യ​വ​സാ​യം പൂ​ട്ടി കെ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. പ്ര​ധി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സാ​മ്പ ശി​വ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും പ്ര​ക​ട​ന​വും ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​റ്റി​ച്ച​ൽ മ​ധു, ജി​ല്ലാ ട്ര​ഷ​റ​ർ സു​നി​ൽ കൈ​ര​ളി, ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി കി​ളി​മാ​നൂ​ർ ജ​യ​ൻ, മ​റ്റ് അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ വെ​ള്ള​റ​ട ‌മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.